Wednesday, June 18, 2025

യു.എ.ഇ ദേശീയ ദിനാഘോഷം: വിപുലമായ പരിപാടികളോടെ കെ. എം.സി.സി ഡിസംബര്‍ രണ്ടിന് 500 പേര് രക്തദാനം നല്‍കും

Must Read

ദുബൈ: യു.എ.ഇ യുടെ അമ്പത്തി ഒന്നാമത് ദേശീയ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പദ്ധതികള്‍ തയ്യാറാക്കി.

ഡിസംബര്‍ 2നു രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണി വരെ ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക് കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീമുമായി സഹകരിച്ചു കൊണ്ട് ദുബൈ ഹെല്‍ത്ത് അതോറിറ്റി ഹെഡ് ക്വാര്‍ട്ടേര്‍സില്‍ മെഗാ ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും.

ക്യാമ്പിലൂടെ അഞ്ഞൂറോളം യൂണിറ്റ് ബ്ലഡ് ശേഖരിച്ച് ദുബൈ ഹെല്‍ത്ത് അതോറിറ്റിക്കായി നല്‍കും. കഴിഞ്ഞ വര്‍ഷങ്ങളിലായി കാസര്‍ഗോഡ് ജില്ലാ കെ.എം.സി.സി നടത്തിയ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പിലൂടെ മൂന്നായിരത്തോളം യൂണിറ്റ് ബ്ലഡും അത് പോലെ പ്ലേറ്റ്‌ലെറ്റും ഹെല്‍ത്ത് അതോറിറ്റിക്ക് നല്‍കിയിരുന്നു. ജില്ലാ കെ.എം.സി.സി യുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കൊണ്ട് ദുബൈ ഹെല്‍ത്ത് അതോറിറ്റി പ്രശംസാപത്രവും അനുമോദനവും നല്‍കിയിരുന്നു. അതോടൊപ്പം യു.എ.ഇ ദേശീയ ദിനാഘോഷത്തിനു പൊലിമയേകിക്കൊണ്ട് നിരവധി പരിപാടികളും ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കും.

നാല്പത്തിയൊന്നാമത് ഷാര്‍ജ അന്തരാഷ്ട്ര പുസ്തകോത്സവം നടക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നവംബര്‍ 7 തിങ്കളാഴ്ച വൈകുന്നേരം 3മണി മുതല്‍ 8മണി വരെ ദുബായ് കെ എം സി സി ബുക്ക് സ്റ്റാളില്‍ സാംസ്‌കാരിക സദസ്സ് സംഘടിപ്പിക്കും. സാംസ്‌കാരിക സദസ്സില്‍ ജില്ലയില്‍ നിന്നുള്ള കെ.എം.സി.സി പ്രവര്‍ത്തകന്മാര്‍ക്കും നേതാക്കന്മാര്‍ക്കും പുറമെ സാംസ്‌കാരിക നായകന്മാരും എഴുത്തുകാരും വായനക്കാരും അണിചേരും
സ്‌നേഹം സേവനം സമര്‍പ്പണം എന്ന പ്രമേയത്തില്‍ യു.എ.ഇ കെ.എം.സി.സി പ്രഖ്യാപിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഊര്‍ജിതമാകാനും ജില്ലയിലെ ദുബായിലുള്ള മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും മെമ്പര്‍ഷിപ് ലഭ്യമാകാന്‍ കീഴ്ഘടകങ്ങള്‍ ശ്രദ്ധിക്കണം എന്നും മെമ്പര്‍ഷിപ് രംഗത്ത് മുനിസിപ്പല്‍ പഞ്ചായത്ത് മണ്ഡലം കമ്മിറ്റികള്‍ ചെയ്യുന്ന പ്രവര്‍ത്തനത്തെ യോഗം അഭിനന്ദിച്ചു.

ഇതുമായി ബന്ധപ്പെട്ട് അബൂഹൈല്‍ കെ എം സി സി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.ജില്ലാ ട്രഷറര്‍ ഹനീഫ് ടി ആര്‍ മേല്‍പറമ്പ് ,ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ , ജില്ലാ വൈസ് പ്രസിഡന്റുമാരായ റഷീദ് ഹാജി കല്ലിങ്കാല്‍, സി എച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട് , റാഫി പള്ളിപ്പുറം ,ജില്ലാ സെക്രട്ടറിമാരായ അഡ്വക്കേറ്റ് ഇബ്രാഹിം ഖലീല്‍ . ഹസൈനാര്‍ ബീജന്തടുക്ക , സലാം തട്ടാനിച്ചേരി , ഫൈസല്‍ മൊഹ്‌സിന് തളങ്കര, കെ പി അബ്ബാസ് കളനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു റഷീദ് ഹാജി കല്ലിങ്കാല്‍ പ്രാര്‍ത്ഥനയും
സെക്രട്ടറി അഷ്റഫ് പാവൂര്‍ നന്ദിയും പറഞ്ഞു ഡിസംബര്‍ രണ്ടിന് രക്തദാനം ചെയ്യാന്‍ വരുന്നവര്‍ മുന്‍കൂട്ടി രെജിസ്റ്റര്‍ ചെയ്യണം എന്നും എമിറേറ്റ് ഐ ഡി കൊണ്ട് വരണം എന്നും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളും കിന്ഡന്‌സ് ബ്ലഡ് ഡൊണേഷന്‍ പ്രധിനിധികളായ അന്വര് വയനാട് സിയാബ് തെരുവത് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img