മംഗളൂരു: വെള്ളം നിറഞ്ഞ ചെങ്കല്‍ ക്വാറിയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു.മംഗളൂരു ജോക്കാട്ടെ ഷിയാബ്(23) ആണ് മരിച്ചത്.
ഉളായിബെട്ട് കയറപ്പദവ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു ഷിയാബും സുഹൃത്തുക്കളും. കളി കഴിഞ്ഞ് വെള്ളക്കെട്ടുള്ള ക്വാറിയില്‍ കുളിക്കുന്നതിനിടെ ഷിയാബ് മുങ്ങിപ്പോവുകയായിരുന്നു. മംഗളൂരു റൂറല്‍ പൊലീസ് കേസെടുത്തു.