Thursday, June 19, 2025

യുവമോര്‍ച്ച നേതാവിന്റെ കൊല:
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയെ
ഉള്‍പ്പെടെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

Must Read

അറസ്റ്റിലായ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി

സൂപ്പി വാണിമേല്‍

മംഗളൂരു: ഭാരതീയ യുവമോര്‍ച്ച ദക്ഷിണ കന്നട ജില്ല സമിതി അംഗമായിരുന്ന പ്രവീണ്‍ നെട്ടറു(32) വധക്കേസ് അന്വേഷിക്കുന്ന നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) ശനിയാഴ്ച എസ്.ഡി.പി.ഐ നേതാക്കളെ വീടുകളില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തു.സംസ്ഥാന സെക്രട്ടറി ഷാഫി ബല്ലാരെ,ബെല്ലാരെ ഗ്രാമപഞ്ചായത്ത് അംഗം ഇഖ്ബാല്‍ ബല്ലാരെ,സുള്ള്യയിലെ ഇബ്രാഹിം ഷാ എന്നിവരാണ് അറസ്റ്റിലായത്.ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ദക്ഷിണ കന്നഡ,മൈസൂറു,ഹുബ്ബള്ളി ജില്ലകളിലെ വീടുകളിലാണ് റെയ്ഡ് നടന്നത്.

അറസ്റ്റിലായ ബെല്ലാരെ പഞ്ചായത്ത് എസ്ഡിപിഐ അംഗം

കേസില്‍ പ്രതികളെന്ന് പറയുന്ന നിരോധിത പോപ്പുലര്‍ ഫ്രണ്ടിന്റെ നാലു പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ക്ക് എന്‍.ഐ.എ 14 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എസ്.ഡി.പി.ഐ നേതാക്കളിലേക്ക് തിരിഞ്ഞത്.

കേരളവുമായി അതിരിടുന്ന ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ താലൂക്കില്‍ ബല്ലാരെ ഗ്രാമത്തിലെ ബൂഡുവില്‍ മുഹമ്മദ് മുസ്തഫ എന്ന മുസ്തഫ പൈജറു,കുടക് ജില്ലയിലെ മടിക്കേരി ഗഡ്ഢിഗെ മസ്ജിദിന് പിറകില്‍ താമസിക്കുന്ന എം.എച്ച്.തുഫൈല്‍ എന്നിവരെക്കുറിച്ച് വിവരം നല്‍കിയാല്‍ അഞ്ചു ലക്ഷം രൂപ വീതം, സുള്ള്യ ടൗണ്‍ കല്ലുമട്‌ലുവില്‍ എം.ആര്‍.ഉമര്‍ ഫാറൂഖ്, സുള്ള്യ ബല്ലാരെയിലെ അബൂബക്കര്‍ സിദ്ദീഖ് എന്ന ഗുജുരി സിദ്ദിഖ് എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം എന്നിങ്ങിനെയാണ് എന്‍.ഐ.എയാണ് പ്രതിഫലം പ്രഖ്യാപിച്ചത്.
കഴിഞ്ഞ ജൂലൈ 26ന് രാത്രിയാണ് പുത്തൂര്‍ നെട്ടറുവില്‍ കോഴിക്കട നടത്തുകയായിരുന്ന പ്രവീണിനെ ബൈക്കുകളില്‍ എത്തിയ സംഘം അക്രമിച്ച് കൊലപ്പെടുത്തിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img