Wednesday, June 25, 2025

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; മൂന്ന് പേര്‍ അറസ്റ്റില്‍

Must Read

മംഗളുരു: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. കേസിലെ പ്രധാന പ്രതികളാണ് അറസ്റ്റിലായതെന്ന് പോലീസ് പറയുന്നു. മൂന്നുപേരെയും കാസര്‍ഗോഡ് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത് എന്നാണ് വിവരം. സുള്യ, പുത്തൂര്‍ എന്നിവടങ്ങളിലുള്ളവരാണ് അറസ്റ്റിലായവര്‍. ഇവരുടെ പേരുവിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് ദക്ഷിണ കന്നഡ എസ്പി ഋഷികേഷ് ഭഗവാന്‍ സോന്‍വാനെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അതേസമയം, കേസിലെ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുമെന്ന് എഡിജിപി അലോക് കുമാര്‍ പറഞ്ഞു. പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ട ബെല്ലാരെയില്‍ സന്ദര്‍ശിക്കാന്‍ പുറപ്പെടവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോടതിയില്‍ നിന്ന് ബന്ധപ്പെട്ട രേഖ ലഭിച്ചാല്‍ ജപ്തി നടപടി ആരംഭിക്കും. അറസ്റ്റിലായ മൂന്ന് പ്രതികളെ പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ തുടര്‍ച്ചയായി ഒളിസ്ഥലം മാറുന്നതാണ് പിടികൂടാന്‍ വൈകിയതെന്നും അലോക് കുമാര്‍ പറഞ്ഞു.
കര്‍ണാടക പോലീസ് അന്വേഷിക്കുന്നതിന് പുറമെ ദേശീയ അന്വേഷണ ഏജന്‍സിയും കേസ് അന്വേഷിക്കുന്നുണ്ട്. ഇപ്പോള്‍ പിടിയിലായ പ്രതികള്‍ക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ല. ഇവരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചുവരികയാണെന്നും എഡിജിപി പറഞ്ഞു. കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പത്തായിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img