കോഴിക്കോട്: ഈ അധ്യയനവര്‍ഷം ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനും അനൗണ്‍സറും ആയ വടയക്കണ്ടി നാരായണന് കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട് കോഴിക്കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. കെ എസ് എസ് ടി എഫ് സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ രാധാകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് റെജി കരോട്ട് അധ്യക്ഷനായി. സംസ്ഥാന പ്രസിഡണ്ട് ടോബിന്‍ കെ അലക്‌സ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് പോരുവഴി ബാലചന്ദ്രന്‍ ഉപഹാരം നല്‍കി. കെ എം പോള്‍സണ്‍, ജോര്‍ജുകുട്ടി അഗസ്തി, റോയ് മുരിക്കോലില്‍, ചിപ്പി രാജ് തുടങ്ങിയവര്‍ സംസാരിച്ചു. യാത്രയയപ്പ് നല്‍കുമ്പോള്‍ ജില്ല സെക്രട്ടറി ആയ നാരായണന്‍ നേരത്തെ സംഘടന പി എസ് ടി എഫ് ആയിരുന്ന കാലത്ത് സംസ്ഥാന സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ എല്ലാം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.