കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടന് മോഹന്‍ലാലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡിയുടെ കൊച്ചി മേഖലാ ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. മോന്സണ് കേസിനു പുറമേ മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കും.
മോന്സണ് മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നുവെന്ന് ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി അടുത്തബന്ധമുള്ള ഒരു നടനാണ് മോഹന്‍ലാലിനെ ഇവിടെയെത്തിച്ചതെന്നും മൊഴിയില്‍ പറയുന്നു.
പുരാവസ്തു തട്ടിപ്പിനു പുറമേ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കുമെന്നാണ് സൂചന. മോന്സണ് കേസില്‍ ഐ.ജി ലക്ഷമണിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നല്‍കിയിരുന്നു.