ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത മുവാറ്റുപുഴ ഇലാഹിയ കോളേജിലെ അധ്യാപകരും, വിദ്യാര്‍ത്ഥികളും
മൂവാറ്റുപുഴ: മൊബൈല്‍ ഫോണിലൂടെ നിയന്ത്രിക്കാവുന്ന അത്യാധുനിക ഇലക്ട്രിക്കല്‍ ബൈക്ക് നിര്‍മിച്ച് ഇലാഹിയ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. സമ്പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെന്‍സറുകള്‍, ആധുനിക സോഫ്റ്റ് വെയര്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ബൈക്കില്‍ മോഷണം തടയാനും മുന്നിലെ വസ്തുക്കള്‍ നിരീക്ഷിച്ച് വേഗത നിയന്ത്രിക്കാനും കഴിയുന്ന ഫീച്ചറുകള്‍ ഉണ്ട്.
ഒരു പഴയ മോട്ടോര്‍ബൈക്ക് വാങ്ങി അതിന്റെ സാങ്കേതിക സംവിധാനങ്ങള്‍ ഒഴിവാക്കിയാണ് ഇലക്ട്രിക് ബൈക്ക് നിര്‍മ്മിച്ചത്. ഫുള്‍ ചാര്‍ജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് 60 മുതല്‍ 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ബൈക്കിന് കഴിയും. ഇതിന് ഏകദേശം 1.5 ലക്ഷം രൂപയാണ് ചെലവ് വന്നത്.
അധ്യാപകരായ ലിപിന്‍ പോള്‍, ഡോ. വദന കുമാരി എന്നിവരുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികളായ സംഗീത് മാത്യു, എല്‍ദോ ഷാജു, മോന്‍സി ബേബി, അനിക്‌സ് സാം, ആല്‍ബി കാവനാല്‍, അലന്‍ എല്‍ദോ എന്നിവരാണ് ബൈക്കിന്റെ നിര്‍മാണത്തില്‍ പങ്കാളികളായത്.