Monday, June 23, 2025

മേഖലാ ശാസ്ത്രകേന്ദ്രം സില്‍വര്‍ ജൂബിലി നിറവില്‍ ആഘോഷങ്ങള്‍ ഓണ്‍ലൈനായി നാളെ തുടങ്ങും

Must Read

കോഴിക്കോട്: ശാസ്ത്രാവബോധം സാധാരണക്കാരില്‍ എത്തിക്കുന്നതിനും കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും നിരന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കോഴിക്കോട്ടെ മേഖലാ ശാസ്ത്രകേന്ദ്രം രജതജൂബിലി വര്‍ഷത്തിലേക്ക്. ഒട്ടനവധി പ്രദര്‍ശനങ്ങളും ക്ലാസുകളും മറ്റുമായി പ്ലാനിറ്റോറിയത്തില്‍ ശാസ്ത്രാഭിമുഖ്യമുള്ളവരുടെ തിരക്കാണ് എപ്പോഴും. വി.എസ് രാമചന്ദ്രന്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് നിരവധി പ്രോഗ്രാമുകള്‍ ഇവിടെ സംഘടിപ്പിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ കുറച്ചുകാലമായി പൊതുജനങ്ങള്‍ക്ക് പ്രവേശനം സാധ്യമായിരുന്നില്ല. 30ന് ഓണ്‍ലൈന്‍ ആയാണ് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
രാജ്യത്തെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ശാസ്ത്രകേന്ദ്രമാണിത്. പ്രതിവര്‍ഷം അഞ്ചര ലക്ഷം പേരാണ് ഇവിടെ എത്തുന്നത്. 1984ല്‍ കോഴിക്കോട് വികസന അതോറിറ്റിയാണ് ശാസ്ത്രകേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുന്നത്. എന്നാല്‍ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നത് 1997ലാണ്. ജര്‍മ്മനിയില്‍ നിന്ന് പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികള്‍ എത്തിക്കുകയായിരുന്നു.  
ചന്ദ്രനെയും നക്ഷത്രങ്ങളെയും പറ്റി അറിയാന്‍ സഹായിക്കുന്ന പ്രദര്‍ശനങ്ങള്‍ ഇവിടെ സംഘടിപ്പിക്കാറുണ്ട്. അതിന് പുറമെ ബഹിരാകാശ നിരീക്ഷണത്തിന് സംവിധാനമുണ്ട്.ചൊവ്വ ഗ്രഹത്തിന്റെ പ്രതലം പാത്ത് ഫൈന്‍ഡര്‍ ചിത്രീകരിക്കുന്നത് ഇവിടെ പ്രദര്‍ശനത്തില്‍ കാണാം. ധ്രുവപ്രദേശങ്ങളിലെ ആകാശത്തിന്റെ പ്രത്യേകത വ്യക്തമാക്കുന്ന പ്രദര്‍ശനവും ഉണ്ട്. സമുദ്രത്തിന്റെ ഓരോ തട്ടിലും ഏതെല്ലാം ജീവികളുണ്ട് എന്നറിയാനും പ്രദര്‍ശനത്തിലൂടെ സാധിക്കും.  ഫിസിക്‌സ് പഠനവുമായി ബന്ധപ്പെട്ട് നിരവധി പ്ലോട്ടുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് കളിക്കാനും രസിച്ചുകളിക്കാനും ആവശ്യമായ കേന്ദ്രങ്ങളും ഇവിടെയുണ്ട്. കുട്ടികളാണ് ശാസ്ത്രകേന്ദ്രത്തിലെ പ്രധാന സന്ദര്‍ശകര്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശാസ്ത്ര ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള ഇന്നവേഷന്‍ ഹബ്ബ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ടെക്‌നോളജി ലാബില്‍ പരീക്ഷണം നടത്താനും സംവിധാനമുണ്ട്. 
രജതജൂബിലി ആഘോഷങ്ങള്‍ നാളെ രാവിലെ 10.30ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയം ഡയറക്ടര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.  സയന്‍സ് സെന്റര്‍ ഉപദേശകസമിതി ചെയര്‍മാന്‍ എം.പി പിള്ള, സയന്‍സ് സെന്റര്‍ മുന്‍ ഡയറക്ടറും ബിര്‍ള ഇന്‍ഡസ്ട്രിയല്‍ ആന്റ് ടെക്‌നോളജിക്കല്‍ മ്യൂസിയം ഡയറക്ടറുമായ വി.എസ് രാമചന്ദ്രന്‍, കെ.എ സാധന എന്നിവര്‍ സംബന്ധിക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img