Friday, June 20, 2025

മെഡിക്കല്‍ കോളേജ് വികസനം: എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

Must Read

കോഴിക്കോട്‌:മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ വികസനവുമായി ബന്ധപ്പെട്ട പൊതുമരാമത്തു പ്രവൃത്തികളുടെ അവലോകന യോഗം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ ചേര്‍ന്നു. ഹോസ്പിറ്റലില്‍ നടന്നു കൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കും. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം ഡിസംബര്‍ 31 നകം പൂര്‍ത്തീകരിച്ചു നല്‍കുവാന്‍ കരാറുകാരനും പി ഡബ്ല്യൂ ഡി കെട്ടിടവിഭാഗത്തിനും നിര്‍ദേശം നല്‍കി.

കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മര്‍, വാട്ടര്‍ അതോറിറ്റി പൈപ്പ് മാറ്റി സ്ഥാപിക്കല്‍, കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന സ്ഥലത്തെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള സോഷ്യല്‍ ഫോറെസ്റ്ററി വില നിര്‍ണ്ണയിക്കല്‍ എന്നിവയില്‍ തീരുമാനമായി. മെഡിക്കല്‍ കോളേജിന് മാസ്റ്റര്‍പ്ലാന്‍ അംഗീകാരം കിട്ടുന്നതിന് ആരോഗ്യവകുപ്പ് മന്ത്രി, കീഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവരെ കാണുമെന്നും എം.എല്‍.എ പറഞ്ഞു. യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍, ഹോസ്പിറ്റല്‍ സൂപ്രണ്ട്, പ്രിന്‍സിപ്പല്‍ എന്നിവര്‍ സംബന്ധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img