Thursday, June 19, 2025

മെഡിക്കല്‍ കോളജ് വനിതാ ഹോസ്റ്റലില്‍ സമയനിയന്ത്രണം പാടില്ല: വനിതാ കമ്മിഷന്‍

Must Read

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് വനിതാ ഹോസ്റ്റലില്‍ സമയം നിയന്ത്രണം പാടില്ലെന്ന് വനിതാ കമ്മിഷന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഒരേനിയമം ബാധകമാക്കണം. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു.

സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹോസ്റ്റലില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ലെന്നും ആണധികാര വ്യവസ്ഥയുടെ ഭാഗമാണിതെന്നും ഹൈക്കോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവനുസരിച്ച് രാത്രി 9.30നുശേഷം വിദ്യാര്‍ഥിനികള്‍ ഹോസ്റ്റലില്‍നിന്ന് പുറത്തിറങ്ങുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇങ്ങനെ വിലയിരുത്തിയത്.

വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ കാരണം അറിയിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ച കോടതി സംസ്ഥാന വനിതാ കമ്മിഷനും അഭിപ്രായം അറിയിക്കാമെന്നു വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ കോളജിന്റെ ക്യാംപസില്‍ പോലും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലേയെന്നുകോടതിചോദിച്ചു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img