Friday, June 20, 2025

മൂവാറ്റുപുഴ സ്വദേശിയായ വിദ്യാര്‍ത്ഥി ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു

Must Read

മൂവാറ്റുപുഴ : ബംഗളൂരുവില്‍ ബൈക്കില്‍നിന്ന് വീണ് ചികിത്സയിലായിരുന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു. ആരക്കുഴ കുന്നപ്പിള്ളില്‍ ജോണി ജോസഫിന്റെ മകന്‍ അമല്‍ ജോണാണ് (23) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവില്‍
വച്ചുണ്ടായ ബൈക്കപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ബാംഗ്ലൂര്‍ രാമനഗര ഗൗസിയഎഞ്ചിനീയറിംഗ് കോളേജ് ബി. ടെക് വിദ്യാര്‍ഥിയായിരുന്നു.

വാഹനം ഓടിച്ചിരുന്ന ബെംഗളൂരു സ്വദേശി റിയാസ് അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. പിന്‍സീറ്റില്‍നിന്നു തെറിച്ചുവീണ് തലയ്ക്ക് ക്ഷതമേറ്റ് ബെംഗളൂരു നിംഹാന്‍സ് ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആയിരുന്ന അമല്‍ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്.

സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടരക്ക് സ്വഭവനത്തില്‍ ആരംഭിച്ച് ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയില്‍. അമ്മ: ലിസ്സി, തലക്കോട് പുളിക്കാമ്പുറത്ത് കുടുംബാംഗമാണ്.

സഹോദരങ്ങള്‍: ഐശ്വര്യ (നഴ്സ്, ഖത്തര്‍), അനിറ്റ് (നഴ്സിങ് വിദ്യാര്‍ത്ഥിനി,മംഗലാപുരം)

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img