
മുവാറ്റുപുഴ : മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച നാല് പ്രമുഖ വിക്തിത്വങ്ങളെ ആദരിച്ചു. മൂവാറ്റുപുഴയുടെ ചരിത്രകാരനും കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക പുരസ്‌കാര ജേതാവുമായ എസ്. മോഹന്‍ദാസ് , പായിപ്ര ഗവ.യു.പി.സ്‌കൂള്‍ അധ്യാപകനും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ
കെ .എം. നൗഫല്‍, ചലചിത്ര സംവിധായകനുംസംസ്ഥാന ചലച്ചിത്ര അക്കാദമി അംഗവുമായ
എന്‍. അരുണ്‍, അരനൂറ്റാണ്ട് കാലം മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചലചിത്ര അക്കാദമി അംഗവുമായ
പ്രകാശ് ശ്രീധര്‍ ,
എന്നിവരെയാണ് ആദരിച്ചത്.
മൂവാറ്റുപുഴ പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.പി.റസാക്ക് അധ്യക്ഷത വഹിച്ചു. സമ്മേളനം മൂവാറ്റുപുഴ ആര്‍.ഡി.ഒ
പി.എ. അനി ഉദ്ഘാടനം ചെയ്തു, മുന്‍ പ്രസിഡന്റ് പി.എസ്.രാജേഷ് പ്രമുഖ വ്യക്തിത്വങ്ങളെ സദസിന് പരിചയപ്പെടുത്തി.
മൂവാറ്റുപുഴ ഡി.വൈ.എസ്.പി.മുഹമ്മദ്
റിയാസ്, ഡി.ഇ.ഒ ആര്‍.വിജയ, പ്രസ് ക്ലബ്ബ് ട്രഷറര്‍ രാജേഷ് രണ്ടാര്‍, ജോ. സെക്രട്ടറി അബ്ബാസ് ഇടപ്പള്ളി, പ്രസ് ക്ലബ്ബ് അംഗങ്ങള്‍ എന്നിവര്‍ സംമ്പന്ധിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ഷഫീഖ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എം.ഫൈസല്‍ നന്ദിയും പറഞ്ഞു.