കൊച്ചി: മൂവാറ്റുപുഴയിലെ സബൈന്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്കും സിഇഒയ്ക്കും മര്‍ദനം. ഗര്‍ഭസ്ഥശിശു മരിച്ചതില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ചാണ് മര്‍ദനം. സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ വൈകിട്ടോടെയാണ് ആക്രമണം നടന്നത്.
നേരത്തെ തന്നെ അഡ്മിറ്റാകാന്‍ യുവതിയോട് പറഞ്ഞിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞേ അഡ്മിറ്റാകാന്‍ കഴിയൂ എന്നാണ് അവര്‍ പറഞ്ഞത്. അഡ്മിറ്റാകാന്‍ എത്തിയപ്പോള്‍ നടത്തിയ സ്കാനിങ്ങില്‍ കുഞ്ഞ് മരിച്ചതായി കണ്ടെത്തുകയായിരുന്നെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിയുടെ ബന്ധുക്കളും മറ്റും ഡോക്ടറെയും സിഇഒയേയും മര്‍ദിക്കുകയായിരുന്നു.