Sunday, June 22, 2025

മൂന്നരവയസ്സുകാരി ഫോണില്‍ കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ചു

Must Read

മുംബൈ: സ്മാര്‍ട്ട് ഫോണില്‍ കളിക്കുന്നതിനിടെ മൂന്നരവയസ്സുകാരി ഫഌറ്റിന്റെ ഏഴാംനിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ചു. വസായ് വെസ്റ്റ് ഹെറിറ്റേജ്‌സിറ്റിയിലുള്ള റീജന്‍സിവില്ലയില്‍ താമസിക്കുന്ന മഹാജന്‍ കുടുംബത്തിലെ ശ്രേയമഹാജന്‍ എന്ന കുട്ടിയാണ് മരിച്ചത്.
അമ്മ ശ്രദ്ധ മൂത്തകുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാന്‍ പുറത്തിറങ്ങിയ സമയത്തായിരുന്നു അപകടം. ഈ സമയത്ത് ശ്രേയ ഉറക്കമേഴുന്നേറ്റ് മൊബൈലില്‍ കളിക്കുകയായിരുന്നു, മൊബൈല്‍ താഴെ വീണപ്പോള്‍ എടുക്കാനായി ശ്രമിക്കുമ്പോഴായിരുന്നു അപകടം. നാലരയടി ഉയരമുള്ള ഇരമ്പഴിയില്‍ പിടിച്ച് താഴെയ്ക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴായിരുന്നു പിടിവിട്ട് വീണത്. ശബ്ദംകേട്ട് സെക്യൂരിറ്റി ജീവനക്കാരന്‍ ഓടിയെത്തി. ആളുകള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img