കോഴിക്കോട്: കോര്പ്പറേഷന് തിരിച്ചറിയല്‍ കാര്‍ഡ് നല്കിയ മുഴുവന്‍ പേര്‍ക്കും തെരുവുകച്ചവടത്തിന് സ്ഥലം അനുവദിക്കണമെന്നും ഈ മേഖലയിലേക്കൂള്ള ക്രമാതീതമായ കടന്നുകയറ്റം നിയന്ത്രിക്കണമെന്നും സിറ്റി വഴിയോര കച്ചവട യൂനിയന്‍(എ.ഐ.ടി.യു.സി.) ആവശ്യപ്പെട്ടു. തെരുവുകച്ചവടക്കാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. എ.ഐ.ടി.യു. സി.ഹാളില്‍ ചേര്‍ന്ന യൂനിയന്‍ 21ാം വാര്‍ഷിക സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടരി കെ.കെ. ബാലന് ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡണ്ട് പി.കെ. നാസര്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി. സുനിയാസ് രക്തസാക്ഷി പ്രമേയവും കെ.അബ്ദുള്‍ സജീദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രടറി പി.വി മാധവന് റിപ്പോര്‍ട്ടും ട്രഷറര്‍ എം.ബഷീര്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഫെഡറേഷന് ജില്ലാ സെക്രട്ടരി എം. മുഹമ്മദ് ബഷീര്‍, എ.ഐ. ടി. യു.സി. സിറ്റി സെക്രട്ടരി യു.സതീശന് , കോര്പ്പറേഷന് വര്‍ക്കേഴ്സ് യൂനിയന്‍ പ്രസിഡണ്ട് വി.ടി. ഗോപാലന് എന്നിവര്‍ പ്രസംഗിച്ചു. കെ.സി.രാജ്യ, സുനിയാസ്, അബ്ദുള്‍ സജീദ്, അജ്മല്‍ റോഷന്, നൗഷാദ്, എന്‍.വി. ഗഫൂര്‍ , അനസ് മുതലായവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഭാരവാഹികളായി പി.കെ. നാസര്‍ (പ്രസിഡണ്ട്)
മുഹമ്മദ് ബഷീര്‍ എന്‍.വി. ഗഫൂര്‍, സുനിയാസ്(വൈസ് പ്രസിഡണ്ട്)
പി.വി. മാധവന് (സെക്രട്ടരി)
അബ്ദുള്‍ സജീദ്, ഹംസക്കോയ, കെ.ടി. ഉമ്മര്‍കോയ( ജോ: സെക്രട്ടറി)
എം.ബഷീര്‍(ട്രഷറര്‍), എന്നിവരടങ്ങിയ 15 അംഗ എക്സി. കമ്മറ്റിയേയും തിരഞ്ഞെടുത്തു.
വി.ഹംസക്കോയ സ്വാഗതവും ശോഭന നന്ദിയും പറഞ്ഞു. യൂനിയന്‍ പ്രസിഡണ്ട് പി.കെ. നാസര്‍ നേരത്തെ പതാക ഉയര്‍ത്തി.