Wednesday, June 18, 2025

മുറിഞ്ഞു പോയ അദ്ധ്യയനം വിളക്കിച്ചേര്‍ത്ത്
കുടുംബിനി നിയമ പഠനത്തിന്

Must Read

കാസര്‍കോട്:കാല്‍ നൂറ്റാണ്ട് മുമ്പ് പഠനം പത്താം തരത്തില്‍ മുറിഞ്ഞുപോയ കാഞ്ഞങ്ങാട് മുറിയനാവിയിലെ കുടുംബിനി സുമയ്യ മുസ്തഫ നിയമ പഠനത്തിലേക്ക്. കഠിന പരിശ്രമം പാഠശാലയാക്കിയാണ് ഇവര്‍ ഈ വര്‍ഷത്തെ പഞ്ചവല്‍സര എല്‍.എല്‍.ബി എന്‍ട്രന്‍സ് എഴുതി വിജയിച്ചത്.
ഇടുക്കിയില്‍ കിട്ടിയ ആദ്യ അലോട്ട്മെന്റ് ഒഴിവാക്കി രണ്ടാം അലോട്‌മെന്റില്‍ കോഴിക്കോട് നോളജ് സിറ്റിയിലോ മറ്റേതെങ്കിലും സെന്ററിലോ നിയമപഠനത്തിന് ചേരാനാണ് താല്‍പര്യമെന്ന് സുമയ്യ പറഞ്ഞു.

കുണ്ടംകുഴി ഗവ. ഹൈസ്‌കൂളില്‍ നിന്ന് 1997ല്‍ എസ്.എസ്.എല്‍.സി ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചത്. തുടര്‍ന്ന് വിവാഹം. ഭര്‍ത്താവും മൂന്ന് മക്കളുമായി കുടുംബജീവിതം നയിക്കുന്നതിനിടെ വീണ്ടും ഉപരിപഠനമോഹം തളിരിട്ടു.ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുല്ല്യതാപരീക്ഷ സ്‌കീമില്‍ ഹ്യുമാനിറ്റീസ് വിഷയം എടുത്ത് ഈ വര്‍ഷം ഉന്നത വിജയം നേടി. കൊവിഡ് കാലമായതിനാല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ഓണ്‍ലൈനായിരുന്നു. പ്ലസ് ടു എത്തിയപ്പോള്‍ പഠനം ഓഫ് ലൈനായി.സാക്ഷാരത പ്രേരകും തുല്യത അദ്ധ്യാപിക-അദ്ധ്യാപകന്മാരും തുണയായി.

സുമയ്യയും മകള്‍ ഹിബ റഗുലര്‍ വിഭാഗത്തിലും ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പ്ലസ് ടു പരീക്ഷ എഴുതിയത്.ഉമ്മയും മകളും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. എറണാകുളം മഹാരാജാസ് കോളജില്‍ ബിരുദ വിദ്യാര്‍ഥിയാണ് ചിത്രകാരി കൂടിയായ ഹിബ. വിദേശത്ത് ആര്‍കിടെക്റ്റായ തമീമും അഞ്ചാം ക്ലാസ് വിദ്യാര്‍ഥി സുലൈമാന്‍ മുസ്ത്ഫയുമാണ് സുമയ്യയുടെ മറ്റു മക്കള്‍. ബഹ്‌റൈന്‍ കെ.എം.സി.സി കോര്‍ഡിനേറ്റര്‍ സി.എച്ച്. മുസ്ത്ഫയാണ് ഭര്‍ത്താവ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img