തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതോടെ ഇത് മുണ്ടുടുത്ത മോദിക്കെതിരെയുള്ള ജനങ്ങളുടെ തീര്‍പ്പാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശിന്റെ ട്വീറ്റ്. കെ റെയിലില്‍ പിണറായി കാണിച്ച ധാര്‍ഷ്ട്യത്തിനെതിരെ കേരളത്തിലെങ്ങുമുള്ള ജനങ്ങളുടെ വികാരം തൃക്കാക്കരയില്‍ പ്രതിഫലിച്ചതാണെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. പി ടി തോമസിന്റെ ജീവിതത്തിനും മണ്ഡലത്തിലെ പ്രവര്‍ത്തനത്തിനും ജനങ്ങള്‍ നല്‍കിയ ആദരവാണ് ഉമ തോമസിന്റെ വര്‍ധിച്ച ഭൂരിപക്ഷമെന്നും അദ്ദേഹം പറയുന്നു.