
കാസര്‍കോട്: മിനിവാനില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 17.28 ലിറ്റര്‍ കര്‍ണാടകമദ്യം എക്സൈസ് അധികൃതര്‍ പിടികൂടി. മുള്ളേരിയ കയര്പള്ളം പയ്യോലം വീട്ടില്‍ സുരേന്ദ്രനെ(40) ഇതുമായി ബന്ധപ്പെട്ട് ബദിയടുക്ക എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി രാജീവന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
പ്രദേശത്ത് കര്‍ണാടകയില്‍ നിന്ന് വിലകുറഞ്ഞ മദ്യം കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് സുരേന്ദ്രന്റെ ജിറ്റോ മിനിവാനില്‍ നിന്ന് മദ്യം പിടികൂടിയത്. കഴിഞ്ഞ ദിവസം ബദിയടുക്ക എക്സൈസ് റെയ്ഞ്ച് പരിധിയിലെ നാരായണി(60)യുടെ വീട്ടില്‍ നിന്ന് 60 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും പിടികൂടിയിരുന്നു.