Thursday, June 19, 2025

മിനി വോളി: ഡയറക്ഷനും വോളി ഫ്രന്‍റ്​സും ജേതാക്കൾ

Must Read

കോഴിക്കോട്​: ജില്ല മിനി വോളിബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളിൽ വോളി ഫ്രന്‍റ്​സ്​ പയമ്പ്രയും പെൺകുട്ടികളിൽ ഡയറക്​ക്ഷൻ ചാത്തമംഗലവും ജേതാക്കളായി. ഫൈനലിൽ ഏകപക്ഷീയമായ രണ്ട്​ സെറ്റുകൾക്ക്​ പാറ്റേൺ കാരന്തൂരിനെ തോൽപ്പിച്ചാണ്​ വോളി ഫ്രന്‍റ്​സ്​ ജേതാക്കളായത്​. ഒന്നിനെതിരെ രണ്ട്​ ​​​സെറ്റുകൾക്ക്​ പാറ്റേണിനെ ​കീഴടക്കിയാണ്​ ഡയറക്ഷൻ ചാത്തമംഗലം ജേതാക്കളായത്​. കേരള വോളിബാൾ അസോസിയേഷന്‍റെ അംഗീകാരം നഷ്ടമായതിനെ തുടർന്ന്​ സ്​പോർട്​സ്​ കൗൺസിൽ നേരിട്ടാണ്​ ചാമ്പ്യൻഷിപ്പ്​ നടത്തിയത്​. സമാപന ചടങ്ങിൽ മുൻ ദേശീയ താരം ഗീത വളപ്പിൽ ട്രോഫികൾ വിതരണം ചെയ്തു. ജില്ല സ്​പോർട്​സ്​ കൗൺസിൽ പ്രസിഡണ്ട്​ ഒ. രാജഗോപാൽ അധ്യക്ഷനായിരുന്നു. ഇ. അച്യുതൻ നായർ, ഇ. കോയ, എ. മൂസഹാജി, ​​​​ കെ. വി ദാമോദരൻ എന്നിവർ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img