Thursday, June 19, 2025

മിഠായിതെരുവില്‍ കലാപരിപാടികള്‍ വിലക്കരുത്: ഇസ്‌ക്കഫ്

Must Read

ഇസ്‌ക്കഫ് പ്രസിഡന്റ് അജയ് ആവള

കോഴിക്കോട്: മിഠായിതെരുവില്‍ പ്രതിഷേധ പരിപാടികള്‍ക്കും പാട്ടുപാടല്‍ പോലുള്ള കലാപരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തരുതെന്ന് ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ കോ-ഓപ്പറേഷന്‍ ആന്റ് ഫ്രണ്ട്ഷിപ്പ് (ഇസ്‌ക്കഫ്) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ഇ.സി.സതീശന്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഹസീന വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സ:ടി.വി.ബാലന്‍ ,
അജയ് ആവള, അഡ്വ: കെ.പി.ബിനൂപ് എന്നിവര്‍ പ്രസംഗിച്ചു.

ഇസ്‌ക്കാഫ് സെക്രട്ടറി ബൈജു മേരിക്കുന്ന്

18 അംഗങ്ങള്‍ അടങ്ങിയ പുതിയ ജില്ലാ കമ്മറ്റിയെ തിരഞ്ഞെടുത്തു.
ഭാരവാഹികളായി അജയ് ആവള- പ്രസിഡന്റ്, ഹസീന വിജയന്‍
ഹമീദ് ചേളാരി -വൈ. പ്രസിഡന്റുമാര്‍,ബൈജു മേരിക്കുന്ന്-സെക്രട്ടറി, സ്വര്‍ണലത, ഷാജി .ആര്‍ അസിസ്റ്റന്റ് സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു. സ്വര്‍ണലത സ്വാഗതവും ബൈജു മേരിക്കുന്നു നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img