Thursday, June 19, 2025

മാളു ഹജ്ജുമ്മയുടെ ജീവിതം ആസ്പദമാക്കി ആദ്യ മാപ്പിളപ്പാട്ട് പുറത്തിറങ്ങി

Must Read

മാളു ഹജ്ജുമ്മയുടെ ജീവിതം ആസ്പദമാക്കിയ മാപ്പിളപ്പാട്ടിലെ ആദ്യഗാനത്തിന്റെ ബ്രോഷര്‍ യഹിയ യഹിയ – -പി കെ അന്‍വര്‍ നഹയ്ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

ദുബൈ :1921-ലെ മലബാര്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ നായകന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത പങ്കാളിയും സമര പോരാട്ടത്തില്‍ പങ്കാളിയുമായിരുന്ന പറവെട്ടി ഫാത്തിമ എന്ന മാളു ഹജ്ജുമ്മയുടെ ജീവിതം ആസ്പദമാക്കി മാപ്പിളപ്പാട്ടിലെ ആദ്യത്തെ രചന പുറത്തിറങ്ങി.പ്രവാസി എഴുത്തുകാരന്‍ നസറുദ്ദീന്‍ മണ്ണാര്‍ക്കാടാണ് ഗാനം എഴുതിയത്.ദുബൈയില്‍ നടന്ന ചടങ്ങില്‍ യഹിയ തളങ്കര – പി കെ അന്‍വര്‍ നഹയ്ക്ക് ഗാനത്തിന്റെ ബ്രോഷര്‍ നല്‍കി കൊണ്ടാണ് പാട്ട് പുറത്തിറക്കിയത്.പുത്തൂര്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മുറിച്ചാണ്ടി, ഷിയാസ് സുല്‍ത്താന്‍, കബീര്‍ ടെല്‍കോണ്‍,ഒ പി ഷാജി,സലാം,മാധ്യമ പ്രവര്‍ത്തകന്‍ റശീദുദ്ധീന്‍,ഇല്യാസ് കടമേരി, ഷബീബ് എടരിക്കോട്, വി കെ ജലീല്‍, ഫനാസ് തലശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു

”മാപ്പിള മലബാറില്‍ ഊറ്റമില്‍ ഏറ്റു ചൊല്ലിയ പേര്,…..
മരതക മണി മല മടക്കുകള്‍ പൊടി പറത്തിയ പോര്”…..
എന്ന വരികളില്‍ ആരംഭിക്കുന്ന പാട്ട് ഏറനാടന്‍ മല നിരകളില്‍ പോരാട്ടം നയിച്ചിരുന്ന മാപ്പിള പെണ്ണുശിരിന്റെ നേര്‍ ചിത്രമാണ്. ഒപ്പന കൊട്ടി പാടേണ്ടിയിരുന്ന ഒരു മാപ്പിളപ്പെണ്ണ് തന്റെ കയ്യില്‍ കാരിരുമ്പിന്റെ വാള് പിടിച്ച് കുതിരപ്പുറത്ത് സധൈര്യം പോരാടിയതിന്റെ ചരിത്രമാണ് ‘മാളു’ എന്ന ഈ ഗാനത്തിന്റെ ഇതിവൃത്തം.

1879-ല്‍ ഇന്നത്തെ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ചീനിപ്പാടത്ത് ജനിച്ച മാളു ഹജ്ജുമ്മ അക്കാലത്ത് തന്നെ മലയാളം, ഇംഗ്ലീഷ് , അറബി വിദ്യാഭ്യാസം നേടുകയും മഞ്ചേരി തഹസില്‍ദാര്‍ ഓഫീസില്‍ അല്പകാലം ക്ലര്‍ക്കായി ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്.വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത പങ്കാളിയാവുകയും പിന്നീട് അദ്ദേഹത്തിന്റെ കൂടെ ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിലേക്ക് എടുത്തു ചാടുകയും ചെയ്ത ചരിത്രമാണ് ഈ ഏറനാട്ടുകാരിക്കുള്ളത്.

മാസ മീഡിയ നിര്‍മ്മിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് തീര്‍ത്ഥ സുരേഷാണ്. സംഗീതം റഷീദ് മോങ്ങവും സംവിധാനം നൗഫല്‍ കണ്ണൂരും നിര്‍വ്വഹിച്ചിരിക്കുന്നു. ഷാര്‍ജയില്‍ പ്രവാസ ജീവിതം നയിക്കുന്ന നസറുദ്ദീന്‍ മണ്ണാര്‍ക്കാട് നേരത്തെ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന വാരിയന്‍ കുന്നത്ത് സീറപ്പാട്ടും കുഞ്ഞാലി മരക്കാര്‍ പടപ്പാട്ടും രചിച്ച് ശ്രദ്ധ നേടിയിരുന്നു. മാളുവിന്റെ ജീവിതം കൂടുതല്‍ പഠനങ്ങള്‍ക്കും ആവിഷ്‌ക്കാരങ്ങള്‍ക്കും വിഷയമാവാന്‍ ഇതൊരു തുടക്കമാവണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് അണിയറ ശില്‍പ്പികള്‍ പറഞ്ഞു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img