മാലെ: മാലെദ്വീപ് തലസ്ഥാനത്തെ മാലെയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരുമെന്ന് റിപോര്‍ട്ട്. തീപിടത്തത്തില്‍ നശിച്ച കെട്ടിടത്തില്‍ നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ഇതില്‍ ഒമ്പത് പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. നിരവധിപേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
മാലെദ്വീപില്‍ വിദേശ തൊഴിലാളികളുടെ പാര്‍പ്പിട സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്.താഴത്തെ നിലയിലെ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് തീപിടത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഒന്‍പതു ഇന്ത്യക്കാരും ഒരു ബംഗ്ലാദേശി സ്വദേശിയുമാണ് മരിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ മാലെയിലെ ദാരുണമായ തീപിടുത്തത്തില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. ഞങ്ങള്‍ മാലിദ്വീപ് അധികൃതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു” മാലെദ്വീപിലെ ഇന്ത്യന്‍ ഹൈക്കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ഹെല്‍പ്പ് ലൈന്‍ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്.