Thursday, June 19, 2025

മാലിന്യ സംസ്‌കരണത്തില്‍ സ്മാര്‍ട്ടായി ഒളവണ്ണ ഗ്രാമപഞ്ചായത്ത്

Must Read

കോഴിക്കോട്: മാലിന്യ സംസ്‌കരണത്തില്‍ സ്മാര്‍ട്ടായി ഒളവണ്ണ ഗ്രാമപഞ്ചായത്ത്. ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി നിര്‍വ്വഹിച്ചു. ആപ്പിലൂടെ വാര്‍ഡ് തല വിവര ശേഖരണം നടത്തുന്നതിനായി വീടുകളിലും സ്ഥാപനങ്ങളിലും ക്യു ആര്‍ കോഡ് പതിക്കുന്നത് ആരംഭിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ബാബുരാജന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ മാവോളി ജയരാജന്‍, വെള്ളരിക്കല്‍ മുസ്തഫ, ഹരിത കേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ ഷിബിന്‍ എന്നിവര്‍ ആശംസ അറിയിച്ചു. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി. രജീഷ് സ്വാഗതവും വാര്‍ഡ് മെമ്പര്‍ ഷിബില നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img