Friday, June 20, 2025

മാലിന്യ പ്ലാന്റ്:  പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

Must Read

കോഴിക്കോട് : വെള്ളയിലില്‍ പുതിയകടവ് ആവിക്കല്‍ തോടിന് സമീപം നിര്‍മ്മിക്കുന്ന മലിനജല സംസ്‌കരണ കേന്ദ്ര(സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്)ത്തിനെതിരെ സമര സമിതി നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയ സദസ്സില്‍ ജനരോഷമിരമ്പി. സ്ത്രീകളും കുട്ടികളുമടക്കം  നൂറുകണക്കിന് പേരാണ് പദ്ധതി പ്രദേശത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്. സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. ആസാദ് പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് വേണ്ടാത്ത വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആസാദ് പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ എന്തിനാണ് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നത്. മാലിന്യ പ്രശ്‌നത്തിന്റെ പേരില്‍ ജനങ്ങളെ പ്രയാസപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. 
സമരസമിതി ചെയര്‍മാന്‍ ടി. ദാവൂദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം.നിയാസ്, ഡി.ഡി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, ഉപനേതാവ് കെ.മൊയ്തീന്‍ കോയ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം.ജിഷാന്‍,  ആര്‍.എം.പി കേന്ദ്ര സ്റ്റാംന്റിംഗ് കമ്മറ്റി അംഗം കെ.എസ്.ഹരിഹരന്‍, ജനതാദള്‍ എസ് ജില്ല കമ്മറ്റി അംഗം ഹര്‍ഷന്‍ കാമ്പുറം, െഎ.എസ്.എം ജില്ല പ്രസിഡന്റ് ഇഖ്ബാല്‍ ചെറുവാടി, സി.പി.മുഹമ്മദ്(വെല്‍ഫെയര്‍ പാര്‍ടി), ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ൈഷബു, മുസ്തഫ കൊമ്മേരി, സുധീഷ്(എസ്.എന്‍.ഡി.പി) എന്നിവര്‍ സംസാരിച്ചു. സമര സമിതി ജനറല്‍ കണ്‍വീനര്‍ ഇര്‍ഫാന്‍ ഹബീബ് സ്വാഗതം പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img