Thursday, June 19, 2025

മാലിന്യപ്ലാന്റ്: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലും പ്രതിഷേധം

Must Read

കോഴിക്കോട്: കോതിയിലെ മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിന്റെ പേരില്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലും പ്രതിഷേധം. പ്ലാന്റിനെപ്പറ്റി അഭിപ്രായം പറയാന്‍പോലും കൗണ്‍സിലര്‍മാരെ അനുവദിക്കുന്നില്ലെന്നാരോപിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഇന്നലെ നടന്ന പ്രത്യേക കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം പകര്‍ത്താന്‍ എത്തിയ പത്ര ഫോട്ടോഗ്രാഫര്‍മാരെ ഭരണപക്ഷത്തുള്ളവര്‍ പുറത്താക്കാന്‍ ശ്രമിച്ചത്് നേരിയ സംഘര്‍ഷത്തിനും വാക്കേറ്റത്തിനും ഇടയാക്കി.

സി.പി.ഐ അംഗവും സ്ഥിരംസമിതി ചെയര്‍മാനുമായ പി.കെ നാസര്‍ ആണ് ഫോട്ടോഗ്രാഫര്‍മാരെ പുറത്താക്കാന്‍ ആഹ്വാനം ചെയ്തത്. കോര്‍പറേഷനിലെ വിവിധ റോഡുകളുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള മരാമത്ത് ജോലികള്‍ക്ക് അംഗീകാരം നല്‍കുന്നതിനാണ് ഇന്നലെ കൗണ്‍സില്‍ ചേര്‍ന്നത്. കൗണ്‍സിലര്‍മാര്‍ക്ക് അജണ്ട യഥാസമയം ലഭിക്കുന്നില്ലെന്നും വിഷയം പഠിക്കാന്‍ സാവകാശം കിട്ടുന്നില്ലെന്നും മുസ്്ലിംലീഗ് കൗണ്‍സില്‍ പാര്‍ട്ടി നേതാവ് കെ. മൊയ്തീന്‍കോയ പറഞ്ഞു. കോര്‍പറേഷന് കോതിയില്‍ മാലിന്യ സംസ്‌കരണ പ്ലാ്ന്റ് നിര്‍മിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധയെന്ന് മൊയ്തീന്‍കോയ പറഞ്ഞു. ഇതോടെ ഭരണപക്ഷത്തുള്ളവര്‍ പ്രതിഷേധിച്ചു.

പ്രതിപക്ഷത്ത് നിന്ന് കെ.സി. ശോഭിത, എസ്.കെ അബൂബക്കര്‍ എന്നിവര്‍ പ്രതിരോധിച്ചുകൊണ്ട് സംസാരിച്ചു. കോതിയിലെ പ്ലാന്റ് പ്രശ്നവും അവിടെ നടക്കുന്ന സമരവും ചര്‍ച്ച ചെയ്യാന്‍പോലും കോര്‍പറേഷന്‍ അധികാരികള്‍ ശ്രമിക്കുന്നില്ലെന്ന് യു.ഡി.എഫ് അംഗങ്ങള്‍ കുറ്റപ്പെടുത്തി.
കോതിയില്‍ നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മേയര്‍ ഡോ. ബീനാഫിലിപ്പ് പറഞ്ഞു. ഇതിനെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതികരിച്ചു. ഇതോടെ ബഹളമായി. യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. ബഹളത്തിനിടെ അജണ്ടകള്‍ പാസാക്കുകയും ചെയ്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img