കോഴിക്കോട് : നഗരമദ്ധ്യത്തില്‍ അഞ്ച് ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അല്‍ത്താഫ് 27/22 അരീക്കോട് കാവനൂര്‍ സ്വദേശി ശില്പ (23/22 ) എന്നിവരെ സിറ്റികോഴിക്കോട് ആന്റി നര്‍കോടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പി പടന്നയിലിന്റെ നേതൃത്വത്തില്‍ ഉള്ള ഡിസ്ട്രിക്ട് ആന്റി നര്‍കോടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡാന്‍സാഫ്) ടൗണ്‍ സബ് ഇന്‍സ്‌പെക്ട്ടര്‍ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേര്‍ന്നാണ് ആനി ഹാള്‍ റോഡിന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ നിന്ന് വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച എം.ഡി.എം.എ യുമായി പ്രതികളെ പിടികൂടുന്നത്.

മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് വരവെയാണ് കോഴിക്കോട് പല സ്വകാര്യ ലോഡ്ജുകളിലും നിരവധി യുവാക്കളും സ്ത്രീകളും ലഹരി മരുന്ന് ഉപയോഗവും വില്‍പ്പനയും നടത്തുന്നുണ്ടെന്ന വിവരം ഡാന്‍സാഫിന് ലഭിച്ചിരുന്നും ഇതിന്റെ ഭാഗമായി രാത്രികാലങ്ങളില്‍ ലോഡ്ജുകളില്‍ പോലീസ് പരിശോധന ശക്തമാക്കി വരവെ ആനി ഹാള്‍ റോഡിലെ ഒരു സ്വകാര്യ ലോഡ്ജില്‍ ഇത്തരത്തില്‍ ലഹരിവില്‍പ്പന നടന്നു നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ പോലീസും ഡാന്‍ സാഫ് സ്‌ക്വാഡും ചേര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഇവര്‍ താമസിച്ച റൂമില്‍ നിന്ന് അഞ്ച് ഗ്രാം എം ഡി എം എ യും ഇത് തൂക്കാന്‍ ഉപയോഗിക്കുന്ന ത്രാസും കണ്ടെടുത്തത്.
പിടിയിലായ മുഹമ്മദ് അല്‍ത്താഫ് മുന്‍പ് സൗത്ത് ബീച്ച് പരിസരത്ത് അലീ ഭായ് എന്ന തട്ടുകട നടത്തിയിരുന്നു. ഈ സമയത്ത് ഇവിടെ വരുന്ന യുവതി യുവാക്കള്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നവരാണ് കൂടുതലായും എത്താറുള്ളതെന്ന് പോലീസ് പറഞ്ഞു. ഈ തട്ടുകടയുമായി ബന്ധപ്പെട്ട് ഇയാളുടെ ബിസിനസ് പങ്കാളിയുമായുള്ള ചില പ്രശ്‌നങ്ങളാല്‍ തട്ടുകട പൂട്ടി ഇപ്പോള്‍ ഇയാള്‍ കക്ക വില്‍പ്പന നടത്തുകയാണ് . തട്ടുകയുമായി ബന്ധപ്പെട്ട് ടൗണ്‍ സ്റ്റേഷനില്‍ കേസ് നിലനില്‍ക്കുനുണ്ട് ശില്പ അരീക്കോട് കാവനൂര്‍ സ്വദേശിയാണ് ഇവര്‍ക്ക് ആലി ഭായി തട്ടുകടയില്‍ നിന്നാണ് ഇയാളെ പരിചയം .ശില്പ കൊണ്ടാട്ടിയില്‍ എയര്‍പ്പോര്‍ട്ടില്‍ എയര്‍ ഹോസ്റ്റസിന്റെ ഓഫിസില്‍ ജോലി ചെയ്ത് വരികയാണ്.
ഒരു വട്ടം ഉപയോഗിച്ചാല്‍ പോലും ലഹരിക്ക് അടിമയാകുന്ന മാരക ലഹരി മരുന്നാണ് മെത്തലീന്‍ ഡയോക്‌സി മെത് ആംഫ്റ്റമൈന്‍ എന്നറിയപ്പെടുന്ന എം.ഡി.എം.എ, ഡി.ജെ പാര്‍ട്ടികളില്‍ അസാധാരണ ഉന്മേഷം ലഭിക്കുമെന്നതിനാല്‍ പാര്‍ട്ടി ഡ്രഗ്ഗ് ആയും ലൈംഗീക ഉത്തേജനവുമാണ് എം.ഡി.എം.എ എന്ന ഈ മാരക ലഹരിമരുന്നിന് യുവതി യുവാക്കള്‍ക്കിടയില്‍ ഇത്രയധികം പ്രചാരം ലഭിക്കാന്‍ കാരണം.
ഗ്രാമിന് നാലായിരത്തോളം രൂപയ്ക്കാണ് വില്‍ക്കുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു വലിയ വില കൊടുത്ത്് വാങ്ങാന്‍ സാധിക്കാത്തതിനാലാണ് വില്‍പ്പന നടത്തി അതില്‍ നിന്ന് ഉപയോഗിക്കാം എന്നതിലേക്ക് എത്തിച്ചതെന്നും ഇയാള്‍ പറഞ്ഞു ഇവര്‍ക്ക് എവിടെ നിനാണ് ലഹരി മരുന്ന് കിട്ടിയതെന്നും ഇവര്‍ ആര്‍ക്കൊക്കെയാണ് ലഹരി മരുന്ന് നല്‍കുന്നതെന്നതിനെ കുറിച്ചും വിശധമായി ചോദ്യം ചെയ്താല്‍ മാത്രമേ മനസിലാവു എന്ന് ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ട്ടര്‍ ബിജു എം വി പറഞ്ഞു.
സമൂഹത്തിന്റെ കൂട്ടായ സഹകരണത്തോട് കൂടി മാത്രമേ ലഹരിയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ സാധിക്കുകയുള്ളു എന്നും ലഹരി മാഫിയകള്‍ വിദ്യാര്‍ഥികളെ ലക്ഷ്യം വെക്കുന്നതിനാല്‍ തങ്ങളുടെ കുട്ടികള്‍ എവിടെയെല്ലാം പോകുന്നു എന്നും എന്ത് ചെയ്യുന്നു എന്നും ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളുടെ കൂടി ഉത്തരവാദിത്തം ആണെന്നും ലഹരിക്കെതിരെ കടുത്ത നടപടിയാണ് കോഴിക്കോട് സിറ്റി പൊലീസ് സ്വീകരിച്ചു വരുന്നതെന്നും നര്‍കോടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയില്‍ പറഞ്ഞു.
ഒരാഴ്ചക്കിടെ കോഴിക്കോട് ആന്റി നര്‍കോടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സിന്റെ (ഡാന്‍സാഫ്) മൂന്നാമത്തെ മയക്കുമരുന്ന് വേട്ടയാണിത്, കഴിഞ്ഞ ദിവസങ്ങളില്‍ 3 ഗ്രാം എം.ഡി.എം.എ യുമായി കക്കോടി സ്വദേശിയെയും 6 കിലോ കഞ്ചാവുമായി തിരുന്നാവായ സ്വദേശിയെയും പിടികൂടിയിരുന്നു.
കോഴിക്കോട് ഡാന്‍സഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത് സീനിയര്‍.സി.പി.ഒ കെ. അഖിലേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത് ടൗണ്‍് പോലീസ് സബ് ഇന്‍സ്പെക്ടര്‍ വാസുദേവന്‍ പി , എ എസ് ഐ മുഹമ്മദ് ഷബീര്‍ എസ് സി പി ഒ രതീഷ് , ഡ്രൈവര്‍ സിപിഒ ജിതിന്‍ കസബ സ്റ്റേഷനിലെ വനിതാ എസ് സി പി ഒ സിന്ധു , എലത്തൂര്‍ സ്റ്റേഷനിലെ ദീപ തുടങ്ങിയവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.