Thursday, June 19, 2025

‘മായാത്ത മുഖങ്ങള്‍’ പ്രകാശനം ചെയ്തു

Must Read

മുക്കം: ജീവചരിത്ര കുറിപ്പുകളില്‍ അപൂര്‍വ്വതകളുമായി ‘മായാത്ത മുഖങ്ങള്‍’ ഗ്രന്ഥം പ്രകാശനം ചെയ്തു. കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത കക്കാട് ഗ്രാമത്തില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ മരിച്ച സാധാരണക്കാരായ 30 പേരുടെ ജീവചരിത്രമാണ് മായാത്ത മുഖങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ അതിമനോഹരമായി അവതരിപ്പിച്ചിട്ടുള്ളത്. സൗഹൃദം പൂത്തുലയുന്ന ഒരു നാടിന്റെ ആത്മകഥ കൂടിയാണ് അപൂര്‍വ്വ വായനാനുഭവം നല്‍കുന്ന ഈ കൃതി.
 എഴുത്തുകാരനും ഗ്രന്ഥകാരനും യുവത ബുക്സിന്റെ സി.ഇ.ഒയുമായ ഹാറൂന്‍ കക്കാട് ആണ് ഗന്ഥകര്‍ത്താവ്. നാടിന്റെ വിളക്കുമാടങ്ങളായി ശോഭിച്ചുനിന്ന 30 പേരുടെ ജീവിതത്തിലെ ഏടുകള്‍ വളരെ തന്മയത്വത്തോട് കൂടിയാണ് ഗ്രന്ഥത്തില്‍ അടയാളപ്പെടുത്തിയത്. ഒരുനാട്ടില്‍നിന്ന് ഒരേ കാലയളവില്‍ മരിച്ച വ്യക്തികളെയെല്ലാം വലിപ്പ ചെറുപ്പമില്ലാതെ ഒരുമിച്ച് ഒരൊറ്റ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. കുടുംബാംഗങ്ങളെയും നാടിനെയും സങ്കടത്തിലാക്കി വിടവാങ്ങിയ നന്മമുഖങ്ങളിലൂടെ നാടിന്റെ മായാത്ത ഇന്നലെകള്‍ കൂടിയാണ് പുനരവതരിപ്പിക്കപ്പെട്ടത്.       സംവിധായകന്‍ സലാം കൊടിയത്തൂര്‍ ‘മായാത്ത മുഖങ്ങള്‍’  പ്രകാശനം ചെയ്തു.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷ എടത്തില്‍ ആമിന ഉസ്മാന്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി. ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രാദേശിക ചരിത്രകാരനും മുന്‍ വാര്‍ഡ് മെമ്പറുമായ ജി അബ്ദുല്‍അക്ബര്‍ പുസ്തകം പരിചയപ്പെടുത്തി.
 സംഘാടകസമിതി ചെയര്‍മാന്‍ പാറക്കല്‍ അബ്ദുറഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. നാസര്‍ കൊളായി, നടുക്കണ്ടി അബൂബക്കര്‍, ടി അഹമദ് മാസ്റ്റര്‍, സി.കെ ഉമര്‍ സുല്ലമി, മഞ്ചറ അഹമദ്കുട്ടി മാസ്റ്റര്‍, ശശി കല്ലട, ജാഫറലി എന്‍ജിനീയര്‍, പി സാദിഖലി മാസ്റ്റര്‍, കെ..സി റിയാസ്, ഹക്കീം പാറപ്പുറത്ത്, കെ.സി എ നിസാര്‍, കെ.സി.സി നിസാര്‍, തോട്ടത്തില്‍ ഉമ്മര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സംഘാടകസമിതി കണ്‍വീനര്‍ ടി റിയാസ് സ്വാഗതവും കടവ് യു.എ.ഇ സെക്രട്ടറി കെ.കെ യൂസുഫ് അലി നന്ദിയും പറഞ്ഞു.  ഉദ്ഘാടകന്‍ സലാം കൊടിയത്തൂരിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന ഉസ്മാന്‍ ഉപഹാരം സമ്മാനിച്ചു. ഗ്രന്ഥകര്‍ത്താവിനെ ടി.പി.സി മുഹമ്മദ് ഹാജി, പാറക്കല്‍ മുഹമ്മദ്, സി.കെ അബൂബക്കര്‍, പാറമ്മല്‍ മൊയ്തീന്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. ഹാറൂന്‍ കക്കാട് മറുമൊഴി നടത്തി. യു.എ.ഇയിലുള്ള നാട്ടിലെ പ്രവാസി കൂട്ടായ്മയായ കക്കാട് ഏരിയാ ദുബൈ ഐക്യവേദി (കടവ് ദുബൈ) ആണ് പുസ്തകം  പ്രസിദ്ധീകരിച്ചത്. 220 രൂപയാണ് വില.
 കെ.സി ഷബീര്‍, ഗഫൂര്‍ മാളിയേക്കല്‍, അര്‍ഷാദ് എടത്തില്‍, ലിന്‍ഷാദ് മുട്ടാത്ത്, ഒ.എം അബ്ദുല്‍ ജലീല്‍, ജാസിം തോട്ടത്തില്‍, ജസീം തിരുത്തിയില്‍, യാസീന്‍ ഹുസൈന്‍ പാറക്കല്‍, നൗഷാദ് മഞ്ചറ, ബാപ്പു എടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img