Wednesday, June 18, 2025

മാപ്പിളപ്പാട്ടു ഗായകന്‍ മൂസ എരഞ്ഞോളിക്ക് സ്മാരകം പണിയും: ഇ. എം. ഫൗണ്ടേഷന്‍

Must Read

ദുബൈ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും കേരള ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാനുമായിരുന്ന അന്തരിച്ച മൂസ എരഞ്ഞോളിയുടെ പേരില്‍ സ്മാരകം ഉയരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ക്കു വേണ്ടി ഗായകന്‍ കണ്ണൂര്‍ ഷരീഫ് ചെയര്‍മാനും സാമൂഹിക പ്രവര്‍ത്തകന്‍ നവാസ് കച്ചേരി ജനറല്‍ സെക്രട്ടറിയുമായി ‘എരഞ്ഞോളി മൂസ ഫൗണ്ടേഷന്‍’ കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

ഉത്തരകേരളത്തില്‍ ഉചിത സ്മാരകം നിര്‍മ്മിക്കാനുള്ള  പ്രവര്‍ത്തനത്തിലാണ് പാട്ട് ആസ്വാദകര്‍. മാപ്പിളപ്പാട്ട്-മാപ്പിളകലാ പഠനകേന്ദ്രം, കലാ-സാഹിത്യ-സംഗീത പഠനത്തിനും ഗവേഷണത്തിനുമായുള്ള റിസര്‍ച്ച് ലൈബ്രറി, മാപ്പിളകല – സാഹിത്യ-സാംസ്‌കാരിക ചരിത്ര മ്യൂസിയം, അത്യാധുനിക റെക്കോര്‍ഡിങ് സ്റ്റുഡിയോ  എന്നിവ ഉള്‍ക്കൊള്ളുന്ന ഏറ്റവും മികച്ച മാപ്പിള കലാ സാഹിത്യ അക്കാദമി മൂസ എരിഞ്ഞോളിയുടെ പേരില്‍ യാഥാര്‍ത്ഥ്യമാകാനാണ് ഫൗണ്ടേഷന്റെ ശ്രമം
 പ്രതിഭകള്‍ക്കുള്ള ആദരവ്, പുരസ്‌കാരങ്ങള്‍, ഫെലോഷിപ്പ് എന്നിവ ഏര്‍പ്പെടുത്തി വിവിധ കലാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഫൗണ്ടേഷന്‍ പ്രോത്സാഹിപ്പിക്കും. കലാ- ആസ്വാദകരുടെയും, കേരള സര്‍ക്കാറിന്റെയും  സഹകരണങ്ങള്‍ കൊണ്ടായിരിക്കും സ്മാരകത്തിനുള്ള സ്ഥലമെടുപ്പ്, കെട്ടിട നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കുകയെന്ന് ചെയര്‍മാന്‍ കണ്ണൂര്‍ ശരീഫ് പറഞ്ഞു. എരഞ്ഞോളി മൂസ ഫൗണ്ടേഷന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കണ്ണൂരില്‍ ഇതിനകം ഓഫീസ് തുറന്നിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി നവാസ് കേച്ചേരി അറിയിച്ചു. ചടങ്ങില്‍ റംസി,സജീര്‍ വിലാതപുരം സംസാരിച്ചു.ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബായ് ചാപ്റ്റര്‍ രൂപീകരിച്ചു. യഹിയ തളങ്കര (ചെയര്‍മാന്‍), ശംസുദ്ധീന്‍ നെല്ലറ (ട്രഷറര്‍),കെ പി സഹീര്‍ സ്റ്റോറീസ്, ത്വല്‍ഹത്ത് ഫോറം ,ഇര്‍ഷാദ് പി ടി മങ്കട  ( വൈ: പ്രസിഡന്റുമാര്‍ ) ഫനാസ് തലശ്ശേരി,യാസിര്‍ പ്രീമിയര്‍ ഗ്രുപ്പ് ( സബ്: കണ്‍വീനര്‍മാര്‍ ), തുടങ്ങിയവരാണ് ഭാരവാഹികള്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img