Thursday, June 19, 2025

മാനുഷിക മൂല്യങ്ങൾ വർധിപ്പിക്കുന്നതിന് എഴുത്തും വായനയും അനിവാര്യം: മുനവറലി ശിഹാബ് തങ്ങൾ

Must Read

ദുബൈ: തലമുറകളുടെ നന്മകൾ വർദ്ധിപ്പിക്കുന്നതിനും മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും എഴുത്തും വായനയും അനിവാര്യമാണെന്ന് പാണക്കാട് സയിദ് മുനവ്വറലി ശിഹാബ് തങ്ങൾ. യുവ എഴുത്തുകാർക്ക് നൽകുന്ന പ്രോത്സഹനങ്ങളെയും വായനാശീലം വളർത്താനുള്ള പരിശ്രമങ്ങളെയും പ്രോത്സാഹിപ്പിക്കാനെങ്കിലും സമൂഹത്തിനു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വായനാ വർഷം പരിപാടിയുടെ പ്രസക്തി ഈ ലക്ഷ്യങ്ങൾ സാധൂകരിക്കുന്നതാണെന്നും തങ്ങൾ പറഞ്ഞു.

ഷാർജ അന്തർദേശീയ പുസ്തകമേളയിൽ ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി മുൻസെക്രട്ടറിയും മിഡിയവിംഗ് ചെയർമാനുമായിരുന്ന ഹനീഫ് എം. കൽമാട്ട രചിച്ച “അബ്രക്കരികിൽ” കവിത സമാഹാരത്തിന്റെ പ്രകാശനകർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദുബൈ കെഎംസിസി കാസറഗോഡ്  ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി  അധ്യക്ഷത വഹിച്ചു യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി പി. കെ.  അൻവർ നഹ, ദുബൈ കെഎംസിസി ആക്ടിങ് പ്രസിഡന്റ്  ഹുസൈനാർ  ഹാജി എടച്ചാകൈ , ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, അഡ്വ: ഗസാലി, സംസ്ഥാന ഭാരവാഹികളായ  അഷ്‌റഫ് കൊടുങ്ങല്ലൂർ, മുസ്ത വേങ്ങര, ജില്ലാ ഓർഗനസിംഗ്  സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ജില്ലാ ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്ങൽ, സി. എച്ച്. നൂറുദ്ദീൻ കാഞ്ഞങ്ങാട്, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മിഹ്‌സിൻ തളങ്കര, കെ. പി. അബ്ബാസ് കളനാട്, മണ്ഡലം നേതാക്കളായ ഡോ. ഇസ്മായിൽ  ഇബ്രാഹിം ബേരികെ ,ഷുഹൈൽ കോപ്പ, യൂസുഫ് ഷേണി,  മുനീർ ബേരികെ, ഹസൻ കുദുവ, പഞ്ചായത് നേതാക്കളായ ജബ്ബാർ ബൈദല, മുഹമ്മദ് പാച്ചാനി, ഖാലിദ് മള്ളങ്കൈ തുടങ്ങിയവർ സംബന്ധിച്ചു.കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും  ട്രഷറർ ഹനീഫ് ടി. ആർ. മേൽപറമ്പ്  നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img