Thursday, June 19, 2025

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്: അനുബന്ധ ജോലികള്‍ പൂര്‍ത്തിയാക്കണം

Must Read

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് നാലുവരിയാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിസിറ്റി, ടെലിഫോണ്‍, വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ എന്നിങ്ങനെയുള്ള യൂട്ടിലിറ്റി സര്‍വീസുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് ആക്്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇത്തരം ജോലികള്‍ക്ക് അക്വിസിഷന്‍ കഴിയുന്നതുവരെ കാത്തിരിക്കണമെന്നില്ല. ജോലി ഇപ്പോള്‍ തന്നെ തുടങ്ങിയാല്‍ കാലതാമസം ഒഴിവാക്കാവുന്നതാണ്.

സിവില്‍ സ്റ്റേഷന് മുന്നിലുള്ള റോഡിന്റെ ഇരുവശത്തുമുള്ള ബസ് സ്റ്റോപ്പുകള്‍ ഒഴിവാക്കി താല്‍ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് ഉടന്‍ വിതരണം ചെയ്യണം.സിവില്‍ സ്റ്റേഷന് മുന്നിലും ചേവായൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലും ഉള്ള വാട്ടര്‍ ടാങ്കുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടികള്‍ ഉണ്ടാവണം. ചേവായൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലെ വാട്ടര്‍ ടാങ്ക് സ്റ്റേഷന്റെ പിന്നിലേക്ക് മാറ്റാന്‍ ധാരണയായിരുന്നുവെങ്കിലും ഒന്നും നടന്നിട്ടില്ല.

റോഡ് വികസനത്തിന് ആവശ്യമായ ഭൂമിയുടെ 90 ശതമാനവും ഏറ്റെടുത്തിട്ടുണ്ട്. ബാക്കി ഏതാണ്ട് 150പേരുടെ ആറ് ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്.ഫണ്ട് ഉണ്ടായിട്ടും തുക നല്‍കി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തത് അനുചിതമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.പി വാസുദേവന്‍, സുനില്‍ ഇന്‍ഫ്രെയിം, പ്രദീപ് മാമ്പറ്റ, പി.എം കോയ, എം.ടി തോമസ്, ജോര്‍ജ്ജ് ആലക്കല്‍, എന്‍. ഭാഗ്യനാഥന്‍, കെ.പി സലിംബാബു, പി. സദാനന്ദന്‍, ടി.ടി അബ്ദുല്‍നാസര്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img