കോഴിക്കോട്: മാനാഞ്ചിറ സ്ക്വയറില്‍ ചത്വരം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പുരാവസ്തു-തുറമുഖം വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ ആലോചനാ യോഗം ചേര്‍ന്നു. കോഴിക്കോട് കോര്പ്പറേഷന് മേയറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മന്ത്രിമാരുടെ യോഗം ചേരാന്‍ തീരുമാനിച്ചു.
യോഗത്തില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ മുസഫര്‍ അഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.ദിവാകരന്, പി.സി രാജന്, ഒ.പി ഷിജിന, പി.കെ നാസര്‍, കൃഷ്ണകുമാരി, മുന്‍ എം.എല്‍.എ എ.പ്രദീപ് കുമാര്‍, സെക്രട്ടറി കെ.യു ബിനി, വിവിധ വകുപ്പുകളിലെ ഉദ്യോ ഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.