കോഴിക്കോട് :കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ കിഴക്കേ മതിലിന് സമീപം അപകടകരമായ നിലയിലുള്ള മരങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ മുറിച്ചു മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആശുപത്രി സൂപ്രണ്ടിനാണ് നിര്‍ദ്ദേശം നല്‍കിയത്. ആശുപത്രി വളപ്പിലുള്ള ആറോളം ചീനി മരങ്ങള്‍ മുറിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ പി എം വി പണിക്കര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് സമര്‍പ്പിച്ച വിശദീകരണത്തില്‍ 4 പാഴ് മരങ്ങള്‍ മുറിക്കാന്‍ ജില്ലാകളക്ടറുടെ അനുമതി ലഭിച്ചതായി പറയുന്നു. പൊതുമരാമത്ത് അധികൃതര്‍ അപടകരമായി നില്‍ക്കുന്ന മരക്കൊമ്പുകള്‍ മുറിച്ചു മാറ്റി അപകടഭീഷണി ഒഴിവാക്കിയിട്ടുണ്ട്. മരങ്ങള്‍ പൂര്‍ണമായി മുറിക്കാന്‍ പ്രാദേശിക മരം മുറിക്കാരെ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.