Friday, June 20, 2025

മാനസികാരോഗ്യത്തിന്റെ പ്രാധാന്യം വിളിച്ചോതി തെരുവുനാടകം

Must Read

ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

കോഴിക്കോട് :തെരുവ് നാടകത്തിലൂടെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിച്ച് വിദ്യാര്‍ത്ഥികള്‍. ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ദേശിയ മാനസികാരോഗ്യ ദൗത്യത്തിന്റെയും ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും സംയുക്താഭിമുഖ്യത്തിലാണ് തെരുവുനാടകം സംഘടിപ്പിച്ചത്. മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്ന യുവാവ് ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും അതിനോടുള്ള സമീപനങ്ങളും വിദ്യാര്‍ത്ഥികള്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചു. ദേവഗിരി സെന്റ് ജോസഫ് കോളേജിലെ എം.എസ്.ഡബ്ല്യൂ വിദ്യാര്‍ത്ഥികളാണ് നാടകം അവതരിപ്പിച്ചത്.

കോഴിക്കോട് മൊഫ്യൂസല്‍ ബസ്റ്റാന്റില്‍ നടന്ന പരിപാടിയില്‍ ഗവ.ബീച്ച് ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. ടോം വര്‍ഗീസ് ലഹരി സമൂഹത്തിലുണ്ടാക്കുന്ന വിപത്തിനെ കുറിച്ച് വിശദീകരിച്ചു. കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റ് ഡോ. മുരളീധരന്‍ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ശാരീരികാരോഗ്യം പോലെ പ്രാധാന്യമുള്ളതാണ് മാനസികാരോഗ്യമെന്നും കൃത്യമായ ചികിത്സയിലൂടെ രോഗം ഭേദമാക്കാമെന്നും അദ്ദേഹം പറഞ്ഞു. രമ്യാരാജ്, രമ്യ ചന്ദ്ര, സുരഭി, ആല്‍ബേര്‍ട്ട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img