Friday, June 20, 2025

മാധ്യമപ്രവര്‍ത്തകന്‍ യു എച്ച് സിദ്ദീഖ് അന്തരിച്ചു

Must Read

കാസര്‍കോഡ്: സുപ്രഭാതം ദിനപത്രത്തിലെ സീനിയര്‍ റിപോര്‍ട്ടറും സ്പോര്‍ട്സ് ലേഖകനുമായ യു എച്ച് സിദ്ദീഖ് (41) അന്തരിച്ചു. കാസര്‍കോടേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം. മൃതദേഹം കാഞ്ഞങ്ങാട് അരിമല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.
ഇടുക്കി സ്വദേശിയായ സിദ്ദീഖ് കെ യു ഡബ്ല്യു ജെ സംസ്ഥാന കമറ്റി അംഗമാണ്. തേജസ്, മംഗളം എന്നിവിടങ്ങളിലും റിപോര്‍ട്ടറായി ജോലി നോക്കിയിട്ടുണ്ട്. കേരള പത്രപ്രവര്‍ത്തക യുനിയന്‍ സംസ്ഥാന കമറ്റിയംഗമായ യു എച്ച് സിദ്ദീഖ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കാസര്‍കോട്ടെത്തിയത്. മൃതദേഹം വൈകിട്ട് 6.30ന് കോഴിക്കോട് സുപ്രഭാതം ദിനപത്രം കോംപൗണ്ടില്‍ പൊതുദര്‍ശനത്തിന്വെയ്ക്കും. മയ്യിത്ത് നിസ്‌കാരം 6.45 നടക്കും.
യു എച്ച് സിദ്ദീഖിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ എന്നിവര്‍ അനുശോചിച്ചു. സിദ്ദീഖിന്റെ അപ്രതീക്ഷിതമായ വിയോഗ വാര്‍ത്ത ഏറെ ഞെട്ടിക്കുന്നതും സങ്കടപ്പെടുത്തുന്നതുമാണെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു.
ഉദയ്പൂരില്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുന്നതിടെയാണ് സങ്കടകരമായ ഈ വാര്‍ത്ത അറിയുന്നത്. വണ്ടിപ്പെരിയാറില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ സിദ്ദീഖും എനിക്കൊപ്പമുണ്ടായിരുന്നു. പത്ര ലേഖകനായല്ല, പ്രദേശവാസിയെന്ന നിലയിലാണ് സിദ്ദീഖ് അവിടെയെത്തിയത്. ഇനിയും ഏറെ ഉയരങ്ങള്‍ കീഴടക്കേണ്ടിയിരുന്ന കഠിനാധ്വാനിയും ഈര്‍ജ്ജസ്വലനുമായ മാധ്യമ പ്രവര്‍ത്തകനായിരുന്നു. കായിക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുപരി മിടുക്കരായ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും അവരെ മുന്‍നിരയിലേക്ക് എത്തിക്കാനും ഈ യുവമാധ്യമ പ്രവര്‍ത്തകന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും. പ്രതിപക്ഷ നേതാവ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img