Thursday, June 19, 2025

മാധ്യമം റിപ്പോര്‍ട്ടര്‍ക്കെതിരായ ആക്രമണത്തില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധിച്ചു

Must Read

കോഴിക്കോട് :മാധ്യമം പത്രത്തിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.ഷംസുദ്ദീന്‍ ആക്രമിക്കപ്പെട്ടതിനെതിരേ കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധ പ്രകടനം നടത്തി.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന ഷംസുദ്ദീനെ ആക്രമിച്ച ഡി.വൈ.എഫ്.ഐപ്രവര്‍ത്തകരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ കിട്ടിയിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചുകളിക്കുകയാണെന്ന് പത്രപ്രവര്‍ത്തകര്‍ ആരോപിച്ചു.പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

കേരള പത്ര പ്രവര്‍ത്തകയൂനിയന്‍ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധം സംസ്ഥാനസെക്രട്ടറി അഞ്ജനാ ശശി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എം.ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എസ്.രാകേഷ്,കെ.എ.സെയ്ഫുദ്ദീന്‍,ഇ.പി മുഹമ്മദ്,ടി.മുംതാസ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img