Thursday, June 19, 2025

മാത്ത് മാജിക് വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

Must Read

കോഴിക്കോട് :മാത്ത് മാജിക് വിദ്യാഭ്യാസ പദ്ധതിക്ക് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ തുടക്കമായി. വിദ്യാര്‍ത്ഥികളില്‍ ഗണിത യുക്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.

മാത്ത് മാജിക് വിദ്യാഭ്യാസ പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വ്വഹിച്ചു. ആദ്യഘട്ടത്തില്‍ മണ്ഡലത്തിലെ 14 സ്‌കൂളുകളിലെ അഞ്ചാം ക്ലാസിലെ കുട്ടികള്‍ക്കാണ് പദ്ധതി നടപ്പാക്കുന്നത്. ഈ സ്‌കൂളുകളിലെ അധ്യാപകര്‍ക്കുള്ള ട്രെയിനിങ് കഴിഞ്ഞ മാസം കണ്ണൂരിലെ കിലയില്‍ നടത്തിയിരുന്നു.

കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് സ്‌കൂളുകള്‍ക്കുള്ള പഠന സഹായക ഉപകരണങ്ങളുടെ വിതരണം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിജു മാസ്റ്റര്‍, കെ.കെ ശിവദാസന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങില്‍ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img