Saturday, June 21, 2025

മാതാവിന് ആത്മഹത്യാ കുറിപ്പെഴുതിവെച്ച് വനിത എസ്.ഐ സ്വയം വെടിവെച്ചു

Must Read

ഗുരുതരനിലയില്‍ ആശുപത്രിയില്‍

മംഗളൂരു:പുതുമംഗലാപുരം(എന്‍.എം.പി.ടി)തുറമുഖ കവാടത്തില്‍ സുരക്ഷാ ഡ്യൂട്ടിയിലിരിരിക്കെ കേന്ദ്ര വ്യവസായ സേനയിലെ (സി.ഐ.എസ്.എഫ്) വനിത സബ് ഇന്‍സ്‌പെക്ടര്‍ സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു.രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ നിന്നുള്ള ജ്യോതി ബായിയാണ്(33) ബുധനാഴ്ച തലക്ക് നേരെ വെടിയുതിര്‍ത്തത്.ഗുരുതര നിലയില്‍ ഇവരെ മംഗളൂരു എ.ജെ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.മാതാവിന് എഴുതിവെച്ച ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.ജീവിതം ക്ലേശകരമായതിനാന്‍ താന്‍ വളരെ ക്ഷീണിതയാണെന്നും ഈ കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് ഹിന്ദിയില്‍ എഴുതിയ കുറിപ്പിലുള്ളത്.മംഗളൂരു എം.ആര്‍.പി.എല്‍ കമ്പനിയിലെ അസി.കമാന്റന്റ് ഓംബീര്‍ സിങ് പര്‍മര്‍ ആണ് ജ്യോതിയുടെ ഭര്‍ത്താവ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img