Thursday, June 19, 2025

മാക്കൂട്ടം സ്‌കൂളിന് പാറേറണ്‍ സ്വീകരണം നല്‍കി

Must Read
സ്‌കൂള്‍ വിക്കി ജേതാക്കളായ മാക്കൂട്ടം സ്‌കൂളിന് , പാറ്റേണ്‍ ക്‌ളബ്ബിന്റെ ഉപഹാരം സെക്രട്ടറി ടി. അബൂബക്കര്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ അബ്ദുള്‍ ജലീലിന് നല്‍കുന്നു.

കുന്ദമംഗലം : സ്‌കൂള്‍ വിക്കിയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ചൂലാം വയല്‍ മാക്കൂട്ടം എ.എം.യു.പി സ്‌കൂളിന് സ്വീകരണം നല്‍കി. തിരുവനന്തപുരത്ത് നിന്ന് അവാര്‍ഡ് സ്വീകരിച്ച് സ്‌കൂളിലേക്ക് മടങ്ങവെ, കാരന്തൂര്‍ പാറ്റേണ്‍ സ്‌പോര്‍ട്‌സ് ക്‌ളബ്ബിന്റെ ആഭിമുഖ്യത്തിലാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണം നല്‍കിയത്. പാറ്റേണ്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മാക്കൂട്ടം സ്‌കൂള്‍ അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍, സ്‌കൂള്‍ കുട്ടികള്‍ എന്നിവര്‍ സ്വീകരണം ഏറ്റ് വാങ്ങി. പാറ്റേണ്‍ പ്രസിഡണ്ട് അരീക്കല്‍ മൂസ്സഹാജി അധ്യക്ഷത വഹിച്ചു. പാറ്റേണ്‍ ഉപഹാരം സെക്രട്ടറി ടി. അബൂബക്കറില്‍ നിന്ന് സ്‌കൂള്‍ പ്രധാന അധ്യാപകന്‍ അബ്ദുള്‍ ജലീല്‍ ഏറ്റ് വാങ്ങി. പഞ്ചായത്ത് മെമ്പര്‍ പാലക്കല്‍ നജീബ്. കോയ മാസ്റ്റര്‍, പി.എന്‍.ശശിധരന്‍, പി.ഹസ്സന്‍ ഹാജി, സൗധ ടീച്ചര്‍, ഹാഷിദ് മാസ്റ്റര്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ഷൗക്കത്തലി, ഹെഡ് മാസ്റ്റര്‍ അബ്ദുള്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. പാറ്റേണ്‍ ജനറല്‍ സെകട്ടറി സി. യൂസഫ് സ്വാഗതവും, കണിയറക്കല്‍ മൊയ്തീന്‍ കോയ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img