Saturday, June 21, 2025

മഹാരാഷ്ട്ര മന്ത്രിമാര്‍ നാളെ തര്‍ക്കഭൂമിയിലേക്ക് :പ്രതിരോധ സന്നാഹവുമായി കര്‍ണാടക

Must Read

സൂപ്പി വാണിമേല്‍

മംഗളൂറു: കര്‍ണാടക-മഹാരാഷ്ട്ര തര്‍ക്ക ഭൂമിയില്‍ മഹാരാഷ്ട്ര മന്ത്രിമാര്‍ പ്രവേശിക്കും എന്ന പ്രഖ്യാപന പശ്ചാത്തലത്തില്‍ കനത്ത പ്രതിഷേധവും പ്രതിരോധവുമായി കര്‍ണാടക. അതിര്‍ത്തിയായ ബെലഗാവിയിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കന്നട സംഘടനകളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ യാത്ര തുടങ്ങി.രാത്രിയോടെ ബെലഗാവിയില്‍ തമ്പടിക്കാനുള്ള തയ്യാറെടുപ്പോടെയാണ് സഞ്ചാരം.

മഹാരാഷ്ട്രയില്‍ നിന്നുള്ള മന്ത്രിമാര്‍ ചൊവ്വാഴ്ച തര്‍ക്കഭൂമിയില്‍ പ്രവേശിക്കും എന്നാണ് പ്രഖ്യാപിച്ചത്.മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പടില്‍, എക്‌സൈസ് മന്ത്രി ശംഭുരാജ് ദേശായി,തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപവത്കരിച്ച ഉന്നതാധികാര സമിതി ചെയര്‍മാന്‍ ധൈര്യശീല്‍ മനെ എം.പി എന്നിവര്‍ ബെലഗാവിയില്‍ എത്തുമെന്നാണ് വിവരം.ബെലഗാവിയിലേയും പരിസരത്തേയും കന്നട സംഘടനാപ്രവര്‍ത്തകര്‍ ഇന്ന് രാവിലെ ചെന്നമ്മ സര്‍ക്കിളില്‍ തടിച്ചുകൂടി മഹാരാഷ്ട്ര വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.

സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് മഹാരാഷ്ട്ര മന്ത്രിമാരുടെ സന്ദര്‍ശനം തടയണമെന്ന് കര്‍ണാടക ഏകീകരണ സമിതി ആവശ്യപ്പെട്ടു.കര്‍ണാടക അതിര്‍ത്തിയില്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അലോക് കുമാറിന്റെ നേതൃത്വത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങി.അര്‍ധ സൈനികര്‍ ഉള്‍പ്പെടെ വന്‍ പൊലീസ് സേനയെ വിന്യസിക്കുന്നുണ്ട്.1960മുതല്‍ തുടര്‍ന്നുവരുന്നതാണ് അതിര്‍ത്തി തര്‍ക്കം.ഈ മാസം 19ന് കര്‍ണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം ബെലഗാവിയില്‍ ചേരാനിരിക്കെ മഹാരാഷ്ട്രയുടെ നീക്കങ്ങള്‍ കര്‍ണാടക സര്‍ക്കാറിന് വെല്ലുവിളിയാണ്.മഹാരാഷ്ട്രയില്‍ ഉയരുന്ന കര്‍ണാടക വിരുദ്ധ വികാര സമ്മര്‍ദ്ദത്തിലാണ് മന്ത്രിമാരുടെ സംഘം എത്തുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img