Wednesday, June 18, 2025

മഹാത്മ ഗാന്ധി അനുസ്മരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നാളെ

Must Read

കോഴിക്കോട് : ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2ന് മഹാത്മ ഗാന്ധി അനുസ്മരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു.

മദ്യ വര്‍ജ്ജനം ജീവിതലക്ഷ്യമായി പ്രഖ്യാപിച്ച രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മ ദിനത്തില്‍ മദ്യം മയക്കുമരുന്ന് തുടങ്ങി ലഹരി മാഫിയകള്‍ സൃഷ്ടിക്കുന്ന വിപത്തിനെതിരെയുള്ള ബോധവത്ക്കരണം ഏറെ പ്രാധാന്യമുള്ളതാണെന്ന് നേതാക്കള്‍ പറഞ്ഞു.

ശാഖ ,യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മുഴുവന്‍ ശാഖ/യൂണിറ്റ്കളിലും പരിപാടി സംഘടിപ്പിക്കുന്നതാണ്. ലഹരി വിരുദ്ധ പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായി എടുക്കുന്നതാണ്. വിദ്യാര്‍ത്ഥികളുടെയും പൊതു ജനങ്ങളുടെയും പങ്കാളിത്തതോടെ ഫലപ്രദമായ രീതിയില്‍ പരിപാടി സംഘടിപ്പിക്കാന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img