Thursday, June 19, 2025

മഴ: ഒരു മരണം, വ്യാജ അവധികള്‍, മലയോരത്ത് പാതയിടിഞ്ഞു

Must Read

കാസര്‍കോട്: കനത്ത മഴ ജില്ലയില്‍ ഒരു ജീവനെടുത്തു.വൊര്‍ക്കാടിയിലെ മൗറിസ് ഡിസൂസയാണ്(52) കുളത്തില്‍ മുങ്ങിമരിച്ചത്.മലയോര പാത ഇടിഞ്ഞ് കോളിച്ചാല്‍,ചെറുപുഴ ഭാഗത്ത് വാഹനഗതാഗതം നിരോധിച്ചു.ഇന്നത്തെ അവധി സംബന്ധിച്ച വ്യാജ പ്രചരണം ജില്ല കളക്ടര്‍ തിരുത്തി.
മഞ്ചേശ്വരം പഞ്ചായത്ത് ഹൊസങ്കടിയില്‍ 20ഓളം വീടുകളില്‍ വെള്ളം കയറി. നാട്ടുകാരുടെ സഹായത്തോടെ ഏഴ് കുടുംബങ്ങളിലെ 50 പേരെ സുരക്ഷിത സ്ഥലത്തേക്ക് അഗ്‌നിശമനസേന മാറ്റി.

വോര്‍ക്കാടി പഞ്ചായത്ത് വാര്‍ഡ് 14ല്‍ കവുങ്ങിന്‍തോട്ടത്തിലെ
കുളത്തില്‍ മുങ്ങി മരിയാളുടെ മൃതദേഹം ഉപ്പളയിലെ അഗ്‌നിശമന രക്ഷസേന പുറത്തെടുത്ത് നാട്ടുകാരുടെ സഹായത്തോടെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.

കോളിച്ചാല്‍ ചെറുപുഴ മലയോര ഹൈവേയില്‍ കാറ്റാംകവലയില്‍ റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നതിനാല്‍ ഈ വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. ചിറ്റാരിക്കാല്‍ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ കാറ്റാംകവല ജംഗ്ഷനില്‍ വെച്ചും മാലോം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ പറമ്പ റോഡ് ജംഗ്ഷനിലും യാത്ര അവസാനിപ്പിക്കണം.

ജില്ലയില്‍ നാല് താലൂക്കുകളിലും നിലവില്‍ ചെറിയ തോതില്‍ മഴ പെയ്യുന്നുണ്ട്. കാസര്‍കോട് താലൂക്കില്‍ ചെങ്കള ഗ്രൂപ്പ് വില്ലേജില്‍ അബ്ദുള്‍ ഷിഹാബ് എന്നയാളുടെ കിണര്‍ പൂര്‍ണമായി ഇടിഞ്ഞു. മഞ്ചേശ്വരം താലൂക്കില്‍ ബയാര്‍ വില്ലേജില്‍ പൈവളികെ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ തല്കാജെയില്‍ പ്രശാന്ത് ഭട്ട് എന്നയാളുടെ സ്ഥലത്ത് മഴ വെള്ളം ഒലിച്ചു കയറി കൃഷി നാശമുണ്ടായി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img