Thursday, June 19, 2025

മഴയും കാറ്റും; ബേപ്പൂരില്‍ ചരക്ക് നീക്കം തടസ്സപ്പെട്ടു

Must Read

കോഴിക്കോട്: ശക്തമായ മഴയും കാറ്റും തുടരുന്നതിനിടെ ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്ക്നീക്കം നിലച്ചു. ചരക്കുകള്‍ കയറ്റിയ പത്ത് ഉരുക്കള്‍ ബേപ്പൂരില്‍ ബേപ്പൂര്‍ ജെട്ടിയില്‍ നങ്കുരമിട്ടു കിടക്കുകയാണ്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനവും ചരക്ക് നീക്കവും ഫിഷറീസ് വകുപ്പും തുറമുഖവകുപ്പും വിലക്കിയിട്ടുണ്ട്. ജാഗ്രതാ മുന്നറിയിപ്പ് ഉള്ളതിനാല്‍ ജീവനക്കാര്‍ ജാഗ്രതയിലാണ്.

സിമന്റ്, കമ്പി തുടങ്ങിയ സാമഗ്രികളെല്ലാം ബേപ്പൂരില്‍ കെട്ടികിടക്കുകയാണ്. കോടികളുടെ വസ്തുവകകളാണ് കാലാവസ്ഥ തെളിയുന്നതും കാത്ത് കിടക്കുന്നത്.

ലക്ഷദ്വീപില്‍ നിന്നും മറ്റും ഇവിടേക്കുള്ള ചരക്ക് നീക്കവും നിലച്ചിരിക്കുകയാണ്. മര്‍ക്കന്റൈന്‍ മറൈന്‍ വകുപ്പ് പ്രകാരം മേയ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ചെറുകിട തുറമുഖങ്ങളില്‍ വലിയ യാനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. എങ്കിലും കാലാവസ്ഥ അനുകൂലമായാല്‍ ഉരുക്കളുടെ യാത്രക്ക് പ്രത്യേക അനുമതി നല്‍കുമെന്നാണ് കരുതുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img