Monday, June 23, 2025

മലാലി മസ്ജിദ്: ജമാ.കമ്മിറ്റിയുടെ ഹരജി
കോടതി തളളി;വി.എച്ച്.പിക്ക് ആഘോഷം

Must Read

സ്വന്തം ലേഖകന്‍

മംഗളൂരു:ബജ്പെയില്‍ സ്ഥിതിചെയ്യുന്ന മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അരികെ മലാലിയും പരിസരവും ഇന്ന് വീണ്ടും കനത്ത പൊലീസ് വലയത്തിലായി. ഗഞ്ചിമഠം ഗ്രാമപഞ്ചായത്തിലെ മലാലി ജുമാമസ്ജിദുമായി ബന്ധപ്പെട്ട് മംഗളൂറു അഡി.സിവില്‍ കോടതി (മൂന്ന്) ബുധനാഴ്ച പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണിത്.പൊലീസ്,അര്‍ധ സൈനിക സേനയെ ഉള്ള മേഖലയില്‍ വിന്യസിച്ചു.ക്രമസമാധാന പാലനത്തിന് അതീവ ജാഗ്രത പുലര്‍ത്തുന്നതായി മംഗളൂറു സിറ്റി പോലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ പറഞ്ഞു.

മസ്ജിദ് നിലകൊള്ളുന്നു സ്ഥലത്ത്’ദൈവ പ്രതിഷ്ഠ’ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ട് വിശ്വഹിന്ദു പരിസരത്ത് സമര്‍പ്പിച്ച ഹരജിയെ ചോദ്യം ചെയ്തും ഈ കേസ് വഖഫ് ട്രൈബ്യൂണല്‍ പരിധിയില്‍ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടിയും ജമാഅത്ത് കമ്മിറ്റി ഫയല്‍ ചെയ്ത ഹരജി കോടതി തളളി.സിവില്‍ കോടതി തന്നെയാണ് ഈ വിഷയത്തില്‍ തീര്‍പ്പ് കല്പിക്കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ ഏപ്രിലില്‍ മസ്ജിദ് നവീകരണത്തിനായി മുന്‍ഭാഗത്തെ കോണ്‍ക്രീറ്റ് നിര്‍മ്മിതികള്‍ പൊളിച്ചപ്പോള്‍ പഴയ കെട്ടിടത്തിന് ക്ഷേത്രസമാന മുഖം കണ്ടതിനെത്തുടര്‍ന്ന് വിശ്വഹിന്ദു പരിഷത്ത് പരാതിയുമായി രംഗത്ത് വരുകയായിരുന്നു.റവന്യൂ അധികൃതര്‍ നടത്തിയ പരിശോധന വേളയില്‍ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ രേഖകള്‍ ഹാജരാക്കിയിരുന്നു.

എന്നാല്‍ കേരളത്തില്‍ നിന്ന് കൊണ്ടുവന്ന ജ്യോത്സ്യന്‍ ഗോപാലപ്പണിക്കരുടെ നേതൃത്വത്തില്‍ നടന്ന ‘താംബൂല പ്രശ്ന’ത്തില്‍ ഇവിടെ’ദൈവപ്രതിഷ്ഠ’ഉണ്ടായിരുന്നതായി പ്രവചിച്ചു.ഇതേത്തുടര്‍ന്നാണ് പ്രശ്നം കോടതി കയറിയത്.കോടതി വിധി സ്വാഗതം ചെയ്യുന്നതായി വി.എച്ച്.പി മേഖല കണ്‍വീനര്‍ ശരണ്‍ പമ്പുവെല്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.വി.എച്ച്.പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img