മംഗളൂരു: മലയാളിയായ എം.എസ്.ഡബ്ല്യു അവസാന വർഷ വിദ്യാർത്ഥിനി മംഗളൂരുവിലെ റോയൽപാർക്ക് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ചെറുവത്തൂർ തിമിരി
ചള്ളുവക്കോട് ദേവി നിവാസിൽ അയ്യപ്പൻ- ബാലാമണി ദമ്പതികളുടെ മകൾ കെ.വി. അമൃതയാണ് (25) മരിച്ചത്.
സ്വകാര്യ കോളജ് വിദ്യാർത്ഥിയായ അമൃത സഹപാഠികൾക്കൊപ്പം മംഗളൂരുവിൽ പേയിങ് ഗെസ്റ്റായി താമസിച്ചുവരികയായിരുന്നു.
ഭര്‍ത്താവ്: സുബിന് (ദുബായ്).സഹോദരി: അശ്വതി.ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.