Saturday, June 21, 2025

മലയാളി യുവതിയെ തലക്കടിച്ച് കൊന്നു ഭര്‍ത്താവ് അറസ്റ്റില്‍

Must Read

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചേതന്‍ നഗറില്‍ താമസിക്കുന്ന മലയാളി കുടുംബത്തിലെ വഴക്ക് യുവതിയുടെ ദാരുണ മരണത്തില്‍ കലാശിച്ചു.കൊച്ചി സ്വദേശിയായ ഷൈമ(44)യാണ് മരിച്ചത്.ഭര്‍ത്താവ് ജോസഫ് ഫ്രാന്‍സിസിനെ(54) പൊലീസ് അറസ്റ്റ് ചെയ്തു.


സംഭവം സംബന്ധിച്ച് പൊലീസ്: പെട്രോള്‍ ബങ്ക് നിര്‍മ്മാണ കരാറുകാരനാണ് ഫ്രാന്‍സിസ്.ഇയാള്‍ കേരളത്തില്‍ പോയി മടങ്ങി വന്ന കഴിഞ്ഞ ബുധനാഴ്ച തന്റെ മദ്യപാനം ചോദ്യം ചെയ്ത ഭാര്യയുമായി വഴക്കുണ്ടാക്കി.അരിശം മൂത്ത് ഷൈമയുടെ തലക്ക് മരക്കഷണം കൊണ്ട് അടിച്ചു.ആഴത്തില്‍ മുറിവേറ്റു.ഇതിനിടെ ഭാര്യ വിഷം കഴിച്ചതായി ഫ്രാന്‍സിസ് പറഞ്ഞു.ദേര്‍ളകട്ടയിലെ ആശുപത്രിയില്‍ ചികിത്സക്കിടെ ഷൈമ മരിച്ചു.തലക്കേറ്റ അടിയാണ് മരണകാരണം എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലായി.വിഷംകഴിച്ചെന്ന് വരുത്തിയത് ഫ്രാന്‍സിസിന്റെ തന്ത്രമായിരുന്നു എന്ന് അയാള്‍ വെളിപ്പെടുത്തി.
ദമ്പതികള്‍ക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img