മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച ബഷീര്‍ തൃപ്പനച്ചിയുടെ ‘മലബാര്‍ പോരാട്ടത്തിന്റെ ചരിത്രവും വിവേചനത്തിന്റെ വര്‍ത്തമാനവും’ എന്ന പുസ്തകതിന്റെ പ്രകാശനം മലപ്പുറം മലബാര്‍ ഹൗസില്‍ വെച്ച് നടന്നു. ആലി മുസ്ലിയാരുടെ പൗത്രന്‍ സി. പി. മുഹമ്മദ് മൗലവി ശഹീദ് വാരിയംകുന്നന്റെ പൗത്രി ഡോ. കെ. ടി. നജീബക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.
സമാന്തരമായി ഷാര്‍ജ ഇന്റര്‍നാഷ്‌നല്‍ ബുക് ഫെയറില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ യുവ ചരിത്രഗവേഷകന്‍ റമീസ് മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു
മലപ്പുറത്ത് വെച്ച് നടന്ന പ്രകാശന പരിപാടിയില്‍ ചരിത്ര ഗവേഷകന്‍ യൂസുഫ് അലി പാണ്ടിക്കാട് മുഖ്യ പ്രഭാഷണം നടത്തി. ചരിത്രകാരനും പത്രപ്രവര്‍ത്തകനുമായ സമീല്‍ ഇല്ലിക്കല്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് സലീം മമ്പാട്, പി. ഫാത്തിമ ടീച്ചര്‍, ഡോ. സഫീര്‍ എ. കെ, ബാസിത് താനൂര്‍,
ഷിഫാന. കെ, ഡോ. അബ്ദുല്‍ ബാസിത്ത്, ഷബിന്‍ മഹ്ബൂബ്, ജമൈല്‍ പി. പി, ബഷീര്‍ തൃപ്പനച്ചി എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡണ്ട് ഡോ. നിഷാദ് കുന്നക്കാവ് അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍ ബാസിത് സ്വാഗതവും സാബിക്ക് വെട്ടം നന്ദിയും പറഞ്ഞു.