മലപ്പുറം: ജില്ലയിലെ സിപിഎം പ്രാദേശിക നേതാവും നഗരസഭ അംഗവുമായിരുന്ന മുന്‍ അധ്യാപകന്‍ കെ വി ശശികുമാര്‍ വര്‍ഷങ്ങളായി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിഷയം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഡിഡിഇയോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ റിപോര്‍ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. ശശികുമാര്‍ അധ്യാപകനായിരുന്ന മലപ്പുറത്തെ എയ്ഡഡ് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. അധ്യാപകന്‍ ആയിരുന്ന കാലത്താണ് ഇയാള്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ പീഡിപ്പിച്ചതെന്നായിരുന്നു ആരോപണം.
സംഭവം വിവാദമായതോടെ കെ വി ശശികുമാര്‍ മലപ്പുറം നഗരസഭ അംഗ്വതം രാജിവയ്ക്കുകയും ചെയ്തിരുന്നു. അതേസമയം, അധ്യാപകനെ പരാതിയുമായി കൂടുതല്‍ പൂര്‍വ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തു.