Sunday, June 22, 2025

മലഞ്ചരക്കുകടയില്‍ നിന്ന് അടയ്ക്ക മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

Must Read

പാണ്ടിക്കാട്: മലഞ്ചരക്ക് കടയില്‍ നിന്ന് അടയ്ക്ക മോഷ്ടിച്ച നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി പുതുപ്പറമ്പില്‍ സമീറാണ്(44) അറസ്റ്റിലായത്.സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് സംസ്ഥാന ക്രൈംറെക്കോര്‍ഡ്‌സ്‌ ബ്യൂറോയുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

വെള്ളുവങ്ങാട്ടെ മലഞ്ചരക്ക് കടയില്‍ നിന്ന് 30 കിലോ അടയ്ക്കയും മേശയിലുണ്ടായിരുന്ന പണവും മോഷ്ടിച്ചത് ഇയാളാണെന്ന് ചോദ്യം ചെയ്യലിനിടയില്‍ സമ്മതിച്ചു.അടയ്ക്ക പാണ്ടിക്കാട്ട് തന്നെയുള്ള മറ്റൊരു കടയില്‍ വില്പന നടത്തിയതായി പോലീസ് കണ്ടെത്തി.ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img