Tuesday, June 24, 2025

മര്‍ക്കസ് നോളജ് സിറ്റിയില്‍ ആഗോള കാലാവസ്ഥ ഉച്ചകോടി 17ന് തുടങ്ങും

Must Read

കോഴിക്കോട്: അന്താരാഷ്ട്ര സര്‍വകലാശാല മേധാവികളുടെ ആഗോളകാലാവസ്ഥാ ഉച്ചകോടി 17ന് മര്‍ക്കസ് നോളജ് സിറ്റിയില്‍ 17ന് തുടങ്ങും. മൂന്നുദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാലാവസ്ഥാവ്യതിയാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അന്താരാഷ്ട്ര പങ്കാളിത്തം എന്നതാണ് ഉച്ചകോടി ചര്‍ച്ച ചെയ്യുന്ന വിഷയം.

ഉച്ചകോടിയില്‍ നാല്‍പത് രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നായി ഇരുന്നൂറിലേറെ പ്രതിനിധികള്‍ സംബന്ധിക്കും. മൂന്നുദിവസങ്ങളിലായി എട്ടു സെഷനുകളായി ക്രമീകരിച്ചാണ് ഉച്ചകോടി നടക്കുകയെന്ന് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹക്കീം അസ്്ഹരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സര്‍വകലാശാല മേധാവികളും പരിസ്ഥിതി ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.ഇസ്്ലാമിക് യൂണിവേഴ്സിറ്റി ലീഗും ജാമിഅ: മര്‍ക്കസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലബാര്‍ ക്ലൈമറ്റ് ആക്്ഷന്‍ ഡിക്ലറേഷന്‍ ഉച്ചകോടി പുറത്തിറക്കും. വാര്‍ത്താസമ്മേളനത്തില്‍ ക്ലൈമറ്റ് ആക്്ഷന്‍ സമ്മിറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. താഷി ദാവാ ഗെല്ലക്, ഡോ. അമീര്‍ ഹസ്സന്‍, സി. സമദ് എന്നിവര്‍ സംബന്ധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img