കോഴിക്കോട് : പുതിയ ഐ ടി സമ്പ്രദായം ഉപയോഗിച്ച് ന്യൂജനറേഷന്‍ ബാങ്കുകള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാന്‍ സഹകരണ ബാങ്കുകളെ പ്രോത്സാഹിപ്പിക്കണമെന്ന് കണ്‍സ്യൂര്‍ ഫെഡ് ചെയര്‍മാനും കേരള ബാങ്ക് ഡയറക്ടറുമായ എം മെഹബൂബ് അഭിപ്രായപ്പെട്ടു . വ്യാപാരികളുടെ പങ്കാളിത്തത്തോടെ തുടങ്ങിയ കേരള മെര്‍ക്കന്റയില്‍ ബാങ്കിന്റെ പുതിയ വായ്പ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കിന്റെയും പ്രസ്ഥാനത്തിന്റെയും പ്രസക്തി ഏറെ വലുതാണ്. കോഴിക്കോട്ടുകാരുടെ പണം ജില്ലക്കകത്ത് ഉപയോഗിക്കാന്‍ സഹകരണ ബാങ്കില്‍ നിക്ഷേപിക്കണം. നഗരത്തിലെയും പ്രാന്ത്ര പ്രദേശത്തെയും ജനങ്ങളുടെ പണം സുരക്ഷിതമാക്കണം. അവിടെയാണ് മര്‍ക്കന്റയില്‍ പോലുള്ള സഹകരണ ബാങ്കിന്റെ പ്രസക്തി. എം മെഹബൂബ് വ്യക്തമാക്കി.
ചടങ്ങില്‍ ബാങ്ക് ചെയര്‍മാന്‍ വി.കെ വിനോദ് അധ്യക്ഷ്യം വഹിച്ചു. വ്യാപാര്‍ മിത്ര, മംഗല്യ , മിത്ര ഗോള്‍ഡ് , ഡ്രീം ഹോം , മഹിളാ ജ്യോതി എന്നീ വായ്പാ പദ്ധതികള്‍ ലോഞ്ച് ചെയ്തു.
സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍, കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേഷ് ബാബു, കേരള അര്‍ബന്‍ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍ ടി പി ദാസന്‍ , കേരള ബാങ്ക് റീജിണല്‍ മാനേജര്‍ സി അബ്ദുള്‍ മുജീബ്, ഒ. രാജഗോപാല്‍ , കോര്‍പ്പറേഷന്‍ സി ഡി എസ് ചെയര്‍പേഴ്സണ്‍ ജാസ്മിന്‍ ജസ്സി , എം ഗിരീഷ് എന്നിവര്‍ സംസാരിച്ചു.